HOME
DETAILS
MAL
യു.എന്‍ ഇടപെടണമെന്ന് മലേഷ്യയും ഇന്തോനേഷ്യയും
backup
May 16 2021 | 04:05 AM
ജക്കാര്‍ത്ത: ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് മുസ്‌ലിം രാജ്യങ്ങളായ മലേഷ്യയും ഇന്തോനേഷ്യയും യു.എന്‍ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു. യു.എസിന്റെ എതിര്‍പ്പു മൂലം ഇതുവരെ രക്ഷാസമിതി ആക്രമണം അവസാനിപ്പിക്കാന്‍ ഒരു പ്രസ്താവന പുറപ്പെടുവിക്കുക പോലും ചെയ്തില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മുഹ്‌യിദ്ദീന്‍ യാസീന്‍ പറഞ്ഞു.
അതിനിടെ അഭയാര്‍ഥി ക്യാംപില്‍ ഇസ്‌റാഈല്‍ സേന ബോംബിട്ടത് ഞെട്ടിച്ചെന്ന് യു.എന്‍ റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സി വക്താവ് തമാറ അല്‍രിഫായി പറഞ്ഞു. ഹമാസ് പോരാളികള്‍ യു.എന്‍ അഭയാര്‍ഥി ക്യാംപുകളിലും അല്‍ഷാതി ക്യാംപിലും ഒളിഞ്ഞിരിക്കുകയാണെന്ന ഇസ്‌റാഈലിന്റെ ആരോപണം അവര്‍ തള്ളി.
നിരപരാധികളായ ഫലസ്തീനികളെ കൊന്നൊടുക്കുന്ന ജൂതസൈന്യം ഫലസ്തീനികളുടെ വീടുകളും കൃഷിസ്ഥലങ്ങളും ബോംബിട്ട് നശിപ്പിക്കുകയാണെന്ന് ഗസ്സയിലുള്ള അല്‍ജസീറ റിപ്പോര്‍ട്ടര്‍ യുംന അല്‍ സെയ്ദ് പറഞ്ഞു. ഷെല്‍ ആക്രമണം മൂലം വൈദ്യുതി വിതരണം പൂര്‍ണമായി നിലക്കാവുന്ന സ്ഥിതിയാണെന്ന് വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈലി ഭാഗത്തുനിന്ന് വരുന്ന 10 പ്രധാന വൈദ്യുതി ലൈനുകള്‍ വിച്ഛേദിച്ചിരിക്കുകയാണ്.
അതിനിടെ നഖ്ബയുടെ വാര്‍ഷികദിനമായ ഇന്നലെ ഫലസ്തീനിലുടനീളം പ്രതിഷേധമിരമ്പി. ഇസ്‌റാഈല്‍ രാജ്യമുണ്ടാക്കുന്നതിനായി ഏഴരലക്ഷം ഫലസ്തീനികളെ കുടിയൊഴിപ്പിച്ച നഖ്ബ അരങ്ങേറിയിട്ട് 73 വര്‍ഷമായി. 15,000 ഫലസ്തീനികളാണ് അന്ന് കൊല്ലപ്പെട്ടത്. 531 അറബ് ഗ്രാമങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."