തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: പിന്തുണ ആര്‍ക്കെന്ന് ചൊവ്വാഴ്ച പ്രഖ്യാപിക്കും- കെ.വി തോമസ്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ ആര്‍ക്കെന്ന് ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് കെ.വി തോമസ്. അതേസമയം കോണ്‍ഗ്രസില്‍ നിന്ന് ഇതുവരെ തന്നെ ആരും വിളിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'കോണ്‍ഗ്രസ് നേതാക്കള്‍ ആരും ഇതുവരെ തന്നെ വിളിച്ചിട്ടില്ല. പ്രതിപക്ഷനേതാവ് ഫോണില്‍ വിളിച്ച 40 പേരില്‍ താനില്ല. സമാനമായ പരാതി നിരവധി നേതാക്കള്‍ക്കുണ്ട്. മാത്രമല്ല, തൃക്കാക്കര മണ്ഡലത്തിന്റെ ഭാഗമായ നിരവധി നേതാക്കളെ വിളിച്ചിട്ടില്ല' അദ്ദേഹം പറഞ്ഞു.
'കോണ്‍ഗ്രസിന് ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ടു. വിമര്‍ശനത്തെ ഭയപ്പെടുന്നവരാണ് ഇപ്പോഴുള്ളത്. ഏകാധിപത്യ മനോഭാവമുള്ളവരാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളത്' അദ്ദേഹം കുറ്റപ്പെടുത്തി.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെ വ്യക്തിപരമായി അറിയില്ല. ഉമ തോമസ് തന്റെ സഹോദിയെപ്പോലെയാണ്. പി.ടി തന്റെ കുടുംബാംഗമാണ്, പക്ഷെ രാഷ്ട്രീയ നിലപാടും വ്യക്തിബന്ധങ്ങളും വ്യതസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നെടുമ്പാശ്ശേരി വിമാനത്താവളം അടക്കമുള്ള പദ്ധതികള്‍ വന്നപ്പോഴെല്ലാം നിരവധിപേര്‍ക്ക് ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. കെ റെയില്‍ വരുമ്പോള്‍ മാത്രമെന്താണ് കുടിയൊഴിപ്പിക്കല്‍ വലിയ പ്രശ്‌നമാവുന്നതെന്നറിയില്ല. വികസനത്തിന്റെ രാഷ്ട്രീയമാണ് താന്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."