HOME
DETAILS
MAL
ലോക്ക്ഡൗണ്‍ തുണച്ചു വൈദ്യുതി വില്പന സജീവമാക്കി കെ.എസ്.ഇ.ബി
backup
May 16 2021 | 05:05 AM
തൊടുപുഴ: ലോക്ക്ഡൗണിന് പിന്നാലെ മഴ കനത്തതോടെ കെ.എസ്.ഇ.ബി വൈദ്യുതി വില്‍പ്പന സജീവമാക്കി. 27.6 ലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഇന്നലെ പവര്‍ എക്സ്ചേഞ്ചില്‍ വിറ്റത്.യൂനിറ്റിന് 3.04 രൂപ നിരക്കില്‍ ഇത്രയും വൈദ്യുതിക്ക് 83.87 ലക്ഷം രൂപ ലഭിച്ചു. വരും ദിവസങ്ങളില്‍ വില്‍പ്പന ഉയര്‍ത്താനാണ് കെ.എസ്.ഇ.ബി തീരുമാനം. പ്രതിദിന വൈദ്യുതി ഉപയോഗം കുത്തനെ താഴ്ന്നതും അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ഉയര്‍ന്നതും തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം പടിവാതില്ക്കല് എത്തിയതുമാണ് വൈദ്യുതി വില്‍പ്പന സജീവമാക്കാന്‍ കാരണം.
ശരാശരി 70 ദശലക്ഷം യൂനിറ്റിനു മുകളിലായിരുന്ന പ്രതിദിന ഉപഭോഗം 53.7789 ദശലക്ഷം യൂനിറ്റായി താഴ്ന്നു. ദീര്‍ഘകാല കരാര്‍ വൈദ്യുതിയും കേന്ദ്രപൂളും ഉള്‍പ്പടെ 31.6892 ദശലക്ഷം യൂനിറ്റ് ഇന്നലെ പുറത്തുനിന്ന് എത്തിച്ചു.
22.0897 ദശലക്ഷം യൂനിറ്റായിരുന്നു ആഭ്യന്തര ഉല്പാദനം. 41 ശതമാനം അധികം വേനല്‍മഴയാണ് ഇക്കുറി ലഭിച്ചത്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന് ഒട്ടും കുറവുവരില്ലെന്നാണ് കേന്ദ്ര ഏജന്‍സിയായ ഐ.എം.ഡി അടക്കം റിപ്പോര്‍ട്ട് ചെയ്തത്. കാലവര്‍ഷത്തിനായി അണക്കെട്ടുകള്‍ ഒരുക്കേണ്ടതുമുണ്ട്.
അതിനാല്‍തന്നെ വരും ദിവസങ്ങളില്‍ ആഭ്യന്തര ഉല്പാദനം കൂടുതല്‍ ഉയര്‍ത്തിയേക്കും.സംഭരണശേഷിയുടെ 33 ശതമാനം വെള്ളമാണ് നിലവില്‍ എല്ലാ അണക്കെട്ടുകളിലുമായി ഉള്ളത്. 1370.19 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഇത്രയും വെള്ളം കൊണ്ട് ഉല്പാദിപ്പിക്കാം. 4140.252 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് സംസ്ഥാനത്തിന്റെ പരമാവധി സംഭരണ ശേഷി.
3.53 കോടി യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം 24 മണിക്കൂറിനിടെ സംഭരണികളില്‍ ഒഴുകിയെത്തി.
മെയ് ഒന്നു മുതല്‍ 14 വരെ 61.419 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 118.235 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം അണക്കെട്ടുകളില്‍ ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."