കെ.എസ്.ആര്.ടിസിക്ക് കുറഞ്ഞ വിലക്ക് ഇന്ധനമില്ല; ഇടിത്തീയായി ഹൈക്കോടതി വിധി; എണ്ണക്കമ്പനികള്‍ക്കൊപ്പം ഡിവിഷന് ബഞ്ച്
കൊച്ചി: കെ.എസ്.ആര്.ടിസിക്ക് വിപണിവിലയില്‍ ഡീസല്‍ നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന് ബഞ്ച് റദ്ദാക്കി. ഇത് പ്രതിസന്ധിയിലായ കെ.എസ്.ആര്.ടി.സിക്ക് കനത്ത തിരിച്ചടിയായി. റീടെയില്‍ പമ്പുകള്‍ക്ക് നല്കുന്ന നിരക്കില്‍ കെ.എസ്.ആര്.ടി.സിക്കും ഇന്ധനം നല്‍കണമെന്നായിരുന്നു സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇതിനെതിരേ എണ്ണക്കമ്പനികളുടെ അപ്പീല്‍ ഹൈക്കോടതി അനുവദിക്കുകയായിരുന്നു.
ഇതാണ് ഇപ്പോള്‍ കൂനിന്മേല് കുരുപോലെ കനത്ത ആഘാതമായിരിക്കുന്നത്. കെ.എസ്.ആര്.ടിസിയില്‍ തൊഴിലാളികള്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇടിത്തീയായി ഹൈക്കോടതി വിധിയുമെത്തിയിരിക്കുന്നത്.
ഇന്ധനത്തിന് ബള്‍ക്ക് പര്‍ച്ചേസര്‍ എന്ന നിലയില്‍ കെ.എസ്.ആര്.ടി.സിക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കാന്‍ ഇന്ധന കമ്പനികള്‍ തീരുമാനിച്ചിരുന്നു. സാധാരണ നിരക്കിനേക്കാള്‍ ലിറ്ററിന് ഇരുപത് രൂപയിലധികം അധിക നിരക്കിനായിരുന്നു കെ.എസ്.ആര് ടി.സിക്ക് ഡീസല്‍ നല്‍കിയിരുന്നത്. ഇതിനെതിരേ നേരത്തെ കെ.എസ്.ആര്.ടി.സി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
റീടെയില്‍ പമ്പുകള്‍ക്ക് ഇന്ധനം നല്കുന്ന വിപണി വിലയില്‍ ഇന്ധനം കെ.എസ്.ആര്.ടി.സിക്ക് നല്‍കണമെന്ന് സിംഗിള്‍ ബഞ്ചിന്റെ ഉത്തരവില്‍ പറഞ്ഞിരുന്നു. ബള്‍ക്ക് പര്‍ച്ചേസര്‍ എന്ന നിലയില്‍ കെ.എസ്.ആര്.ടി.സിക്ക് ഇന്ധന വില കൂട്ടി നിശ്ചയിച്ചതില്‍ അപാകതയുണ്ടെന്നും സിംഗിള്‍ ബഞ്ച് വിലയിരുത്തിയിരുന്നു. ഇതാണ് ഡിവിഷന് ബെഞ്ചിന്റെ വിധിയോടെ വഴിയാധാരമായത്. ഇനി സുപ്രിംകോടതിയെ സമീപ്പിക്കുകയേ കെ.എസ്. ആര്.സിക്കു മുമ്പില്‍ വഴിയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."