രാജ്യത്ത് പുതുതായി 3,545 കൊവിഡ് കേസുകള്‍
ഡല്‍ഹി: രാജ്യത്ത് പുതുതായി 3,545 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 27 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
19,688 ആണ് രാജ്യത്തെ ആക്ടിവി കേസുകള്‍. 4,30,94,938 ആണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകള്‍. 5,24,002 പേര്‍ കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.07 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.70 ശതമാനവുമാണ്.
അതിനിടെ, രണ്ടാഴ്ചക്കുള്ളില്‍ ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ ഇരട്ടിയാകുമെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് നല്‍കുന്നു. പരിശോധന കുറഞ്ഞതാണ് ഇപ്പോള്‍ കേസുകള്‍ കുറഞ്ഞ് നില്‍ക്കുന്നതിന് കാരണം. രോഗലക്ഷണമില്ലാത്തവരെയും പരിശോധനക്ക് വിധേയമാക്കണമെന്നാണ് വിദഗ്ധരുടെ ആവശ്യം. ലക്ഷണമില്ലാത്ത നിരവധി രോഗികള്‍ സംസ്ഥാനത്തുണ്ടാകാം. അവരില്‍ നിന്നും നിരവധി പേര്‍ക്ക് രോഗം പടരാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. കഴിഞ്ഞ തരംഗങ്ങളിലേത് പോലെ കേസുകള്‍ കുത്തനെ ഉയര്‍ന്നതിന് ശേഷം പിന്നീട് കുറവുണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
കൊവിഡ് പോസിറ്റീവായ രോഗിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരെ പരിശോധിക്കണമെന്നാണ് വിദഗ്ധര്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശം. ആള്‍ക്കൂട്ടങ്ങളുണ്ടാകുന്ന സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.
മൂന്നാഴ്ചയായി ആയിരത്തിന് മുകളിലാണ് ഡല്‍ഹിയിലെ കൊവിഡ് കേസുകള്‍. ഒമിക്രോണിന്റെ പുതിയ വകഭേദമാണ് ഡല്‍ഹിയില്‍ വ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ചെറിയ രോഗലക്ഷണം മാത്രമുള്ള ഇവ അപകടകാരികളല്ലെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപെടുന്നുണ്ട്.
നിലവിലെ കൊവിഡ് വ്യാപനം നാലാംതരംഗമല്ലെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രാദേശിക തലത്തിലുള്ള ഉയര്‍ച്ച നാലാം തരംഗമായി കാണാനാകില്ലെന്നാണ് ഐ.സി.എം.ആര്‍ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."