നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇന്ന് അര്‍ധരാത്രി മുതല്‍; അതിര്‍ത്തി അടയ്ക്കും
തിരുവനന്തപുരം: കൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വരും. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് പൂട്ടിയിടുന്നത്. മറ്റ് ജില്ലകളില്‍ നിലവിലുള്ള ലോക്ഡൗണ്‍ തുടരും. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ജില്ലകളില്‍ പ്രവേശിക്കാനും പുറത്തുപോകാനും ഒരു വഴിമാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ആ വഴിയില്‍ ശക്തമായ പരിശോധനകള്‍ ഏര്‍പ്പെടുത്തും. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടംകൂടുക, മാസക് ധരിക്കാതിരിക്കുക, മറ്റു കൊവിഡ് പ്രോട്ടോകോളുകള്‍ ലംഘിക്കുക തുടങ്ങിയവയ്‌ക്കെല്ലാം കടുത്ത നിയമനടപടികള്‍ക്ക് വിധേയമാകും.
ട്രിപ്പില്‍ ലോക്ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കാന്‍ 10000 പൊലിസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.
ഭക്ഷണമെത്തിക്കുന്നതിനാവശ്യമായ നടപടികള്‍ക്ക് വാര്‍ഡ്തല സമിതികള്‍ നേതൃത്വം നല്‍കണം. കമ്മ്യൂണിറ്റി കിച്ചണുകള്‍, ജനകീയ ഹോട്ടലുകള്‍ എന്നിവ ഇതിനായി ഉപയോഗപ്പെടുത്തണം. അതില്‍കവിഞ്ഞുള്ള സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളില്‍ അനുവദിക്കില്ല.
മറ്റു നിര്‍ദ്ദേശങ്ങള്‍
- തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന അവശ്യവിഭാങ്ങളിലുള്ളവര്‍ക്ക് മാത്രം യാത്രാനുമതി
- വിമാന, ട്രെയിന്‍ യാത്രക്കാര്‍ക്ക് യാത്രാനുമതി
- പത്രം, പാല്‍ എന്നിവ രാവിലെ ആറ്മണിക്ക് മുന്‍പെ വീടുകളിലെത്തിക്കണം
- ബേക്കറി,പലവ്യജ്ഞന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം
- മരുന്നുകട, പെട്രോള്‍ ബങ്ക് എന്നിവ തുറക്കും
- വീട്ടുജോലിക്കാര്‍, ഹോംനഴ്‌സ്, പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍ എന്നിവര്‍ക്ക് ഓണ്‍ലൈന്‍ പാസ് വാങ്ങി യാത്ര ചെയ്യാം.
- ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും പ്രവര്‍ത്തിക്കും, പ്രവര്‍ത്തനസമയം പത്തുമുതല്‍ ഒന്നുവരെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."