മോദി കള്ളം പറയും എന്നാല്‍ ശാസ്ത്രം പറയില്ല; കൊവിഡ് കണക്കില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
ഡല്‍ഹി: കൊവിഡ് മരണക്കണക്കില്‍ കേന്ദ്രം കള്ളം പറയുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 47 ലക്ഷം പേര്‍ കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചു. എന്നാല്‍ കേന്ദ്രം പറയുന്നത് 4.8 ലക്ഷം മാത്രം. മോദി കള്ളം പറഞ്ഞാലും ശാസ്ത്രം കള്ളം പറയില്ലെന്നും രാഹുല്‍ പരിഹസിച്ചു. അര്‍ഹതപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
ലോകത്ത് ഏറ്റവുമധികം ആളുകള്‍ കൊവിഡ് ബാധിച്ചു മരിച്ചത് ഇന്ത്യയിലാണെന്നു വ്യക്തമാക്കുന്ന പഠനറിപ്പോര്‍ട്ട് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളെ സമ്മര്‍ദത്തിലാക്കുന്നതായിരുന്നു ലോകാരോഗ്യ സംഘടനയുടെ കൊവിഡ് മരണക്കണക്ക്. ഇന്ത്യയിലെ കൊവിഡ് മരണം സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കിനെക്കാള്‍ പത്തിരട്ടി അധികമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
47 lakh Indians died due to the Covid pandemic. NOT 4.8 lakh as claimed by the Govt.
— Rahul Gandhi (@RahulGandhi) May 6, 2022
Science doesn't LIE. Modi does.
Respect families who've lost loved ones. Support them with the mandated ₹4 lakh compensation. pic.twitter.com/p9y1VdVFsA
2020 ജനുവരി ഒന്ന് മുതല്‍ 2021 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ മാത്രം 47 ലക്ഷം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കില്‍ പറയുന്നത്. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കിനെക്കാള്‍ പത്ത് മടങ്ങ് കൂടുതലാണിത്. ലോകത്താകെ ഒന്നരക്കോടിയോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായെന്ന് ലോകാരോഗ്യ സംഘടന പറയുമ്പോള്‍ വിവിധ രാജ്യങ്ങള്‍ പുറത്ത് വിട്ട കണക്ക് പ്രകാരം ആകെ 60 ലക്ഷം പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. നിലവില്‍ രേഖപ്പെടുത്തിയതിന്റെ രണ്ടിരട്ടി. ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം അണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. കണക്കുകള്‍ പൂര്‍ണമായും ശരിയാണെന്നും ഗൗരവമായി കണക്കിലെടുത്ത് ഭാവിയില്‍ ഓരോ രാജ്യങ്ങളും കൂടുതല്‍ ജാഗ്രതയോടെ നീങ്ങണമെന്നും ടെഡ്രോസ് അഥാനോം കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ കോവിഡ് മരണങ്ങളില്‍ മൂന്നിലൊന്നും ഇന്ത്യയിലാണന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
അതേസമയം ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. ഡബഌൂ.എച്ച്.ഒയുടെ കണക്ക് സംശയാസ്പദമാണെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കൃത്യവും ശാസ്ത്രീയവുമായ രീതിയിലൂടെയാണ് ഇന്ത്യ കൊവിഡ് മരണക്കണക്ക് പുറത്തുവിട്ടതെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."