HOME
DETAILS
MAL
കെ.എം ഷാജിക്ക് ആശ്വാസം: ഭാര്യയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയ നടപടിക്ക് താത്ക്കാലിക സ്റ്റേ
backup
May 06 2022 | 07:05 AM
കൊച്ചി: മുന്‍ എം.എല്‍.എ കെ.എം ഷാജിയുടെ ഭാര്യ ആശ ഷാജിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയ നടപടിക്ക് സ്റ്റേ. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് സ്വീകരിച്ച നടപടിയാണ് താല്‍ക്കാലികമായി കോടതി സ്റ്റേ ചെയ്തത്. അതേ സമയം കേസില്‍ അന്വേഷണവുമയി ഇ.ഡിക്ക് മുന്നോട്ടുപോകാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആശ ഷാജിയുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ സ്വത്തുക്കളായിരുന്നു കണ്ടുകെട്ടിയിരുന്നത്. ആശ ഷാജിയുടെ പേരില്‍
കോഴിക്കോട് വേങ്ങേരിയിലുള്ള വീടും സ്ഥലവുമായിരുന്നു കണ്ടുകെട്ടിയത്.
അഴീക്കോട് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ കെ.എം ഷാജി കോഴ വാങ്ങുകയും ആ പണം പിന്നീട് വെളുപ്പിക്കുകയും ചെയ്തെന്നായിരുന്നു കേസ്. 2020 ഏപ്രിലില്‍ കണ്ണൂര്‍ വിജിലന്‍സാണ് ആദ്യം കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."