ഹൈദരാബാദ് ദുരഭിമാനക്കൊല: യുവതിയുടെ സഹോദരന്‍ ഉള്‍പെടെ രണ്ട് പേര്‍ കൂടി അറസ്റ്റില്‍
ഹൈദരാബാദ്: ഹൈദരാബാദ് ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ട് യുവതിയുടെ സഹോദരന്‍ ഉള്‍പെടെ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. യുവതിയുടെ മുന്നിലിട്ടാണ് ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ദലിത് യുവാവിനെ വിവാഹം കഴിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് അറസ്റ്റിലായവര്‍ പൊലിസിനോട് പറഞ്ഞു.
സംഭവ ശേഷം ഒളിവിലായിരുന്ന സുല്‍ത്താനയുടെ സഹോദരന്‍ സയ്ദ് അഹമ്മദ്, ബന്ധു മസൂദ് അഹമ്മദ് എന്നിവര്‍ കൂടി പിടിയിലായതോടെ അറസ്റ്റിലായവര്‍ അഞ്ച് ആയി.
ബുധനാഴ്ച രാത്രിയാണ് സുല്‍ത്താനയ്‌ക്കൊപ്പം ബൈക്കില്‍ പോവുകയായിരുന്ന നാഗരാജിനെ തടഞ്ഞ് നിര്‍ത്തി കൊലപ്പെടുത്തിയത്. മന:സാക്ഷിയെ നടുക്കുന്നതാണ് സരോനഗറില്‍ നിന്ന് പുറത്ത് വരുന്ന ദൃശ്യങ്ങള്‍. പൊതുമധ്യത്തില്‍ സ്‌കൂട്ടറില്‍ നിന്ന് പിടിച്ചിറക്കി നാഗരാജിനെ ഇരുപത് മിനിറ്റോളം സംഘം മാറി മാറി വെട്ടി. ഭാര്യ സയ്ദ് സുല്‍ത്താന കാലില്‍ വീണ് അപേക്ഷിച്ചിട്ടും അക്രമികള്‍ പിന്‍മാറിയില്ല. വടിവാളുമായി സുല്‍ത്താനയുടെ സഹോദരനും സംഘവും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടും നാട്ടുകാര്‍ ആരും ഇടപെട്ടില്ല. കൊലപാതകം ഫോണില്‍ ചിത്രീകരിക്കുന്നതിന്റെ തിരക്കിലായിരുന്നു പൊതുജനം. ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കണമെന്ന് സുല്‍ത്താന കരഞ്ഞ് പറഞ്ഞിട്ടും ആരും തയാറായില്ല. 45 മിനിറ്റ് കഴിഞ്ഞാണ് പൊലിസ് സംഭവ സ്ഥലത്ത് എത്തിയത്.
വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് രണ്ട് മാസം മുമ്പായിരുന്നു ഇരുവരുടെയും പ്രണയവിവാഹം. സുല്‍ത്താനയുടെ വീട്ടുകാര്‍ പിന്തുടരുന്നുണ്ടെന്ന് മനസ്സിലായതോടെ വിശാഖപട്ടണത്ത് മാറി താമസിക്കുകയായിരുന്നു. ഒരാഴ്ച മുമ്പാണ് നാഗരാജിന്റെ വീട്ടിലേക്ക് മടങ്ങിവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."