ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പരീക്ഷ രജിസ്‌ട്രേഷന്‍; അപേക്ഷ 25 വരെ
ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി യു.ജി/ പി.ജി (2022അഡ്മിഷന്‍) ഒന്നാം സെമസ്റ്റര്‍ (സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്) പരീക്ഷകളുടേയും 2023 (ജനുവരി ) അഡ്മിഷന്‍ യു.ജി പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷകളുടെയും പരീക്ഷ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
വിവിധ ജില്ലകളിലെ 14 പരീക്ഷ കേന്ദ്രങ്ങളില്‍ നടത്തുന്ന പരീക്ഷയ്ക്ക് പിഴ കൂടാതെ 25 വരെയും പിഴയോടെ മേയ് രണ്ട് വരെയും യൂനിവേഴ്‌സിറ്റി വെബ്‌സൈറ്റ് (www.sgou.ac.in / erp.sgou.ac.in ) വഴിയും അപേക്ഷിക്കാം.
നിലവില്‍ ഫീസ് ആനുകൂല്യം ലഭിക്കുന്ന പട്ടികജാതി, പട്ടിക വര്‍ഗ, ഒഇസി വിദ്യാര്‍ഥികളെ പരീക്ഷ ഫീസ് അടക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രജിസ്‌ട്രേഷന്‍ സംബന്ധമായ സംശയങ്ങള്‍ക്ക് [email protected] , 9188920013, 9188920014 ബന്ധപ്പെടുക.
ബി.ഫാം ലാറ്ററല്‍ എന്‍ട്രി
കേരളത്തിലെ സര്‍ക്കാര്‍- സ്വാശ്രയ ഫാര്‍മസി കോളജുകളിലെ ബി.ഫാം ലാറ്ററല്‍ എന്‍ട്രി മൂന്നാം ഘട്ട അലോട്ട്‌മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള താല്‍ക്കാലിക സ്േ്രട വേക്കന്‍സി ഫില്ലിങ് അലോട്ട്‌മെന്റ് ലിസ്റ്റ് www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു.
വിദ്യാര്‍ഥികള്‍ക്ക് പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്‌സൈറ്റിലെ b.pharm (LE)2023- candidate portal ലിങ്കില്‍ നിന്ന് പ്രൊവിഷനല്‍ അലോട്ട്‌മെന്റ് പരിശോധിക്കാം. താല്‍ക്കാലിക അലോട്ട്‌മെന്റ് സംബന്ധിച്ച് സാധുവായ പരാതികള്‍ ആപ്ലിക്കേഷന്‍ നമ്പര്‍, പേര് എന്നിവ ഉള്‍പ്പെടെ പ്രവേശന പരീക്ഷ കമ്മീഷണറുടെ ഇ-മെയിലില്‍ [email protected] ഏപ്രില്‍ 15ന് രാവിലെ 11ന് മുമ്പായി അറിയിക്കണം.
വിശദവിവരങ്ങള്‍ പ്രവേശന പരീക്ഷ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."