വിദ്വേഷ പ്രചാരണം: പഞ്ചാബില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍
ഡല്‍ഹി: വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആം ആദ്മി പാര്‍ട്ടി നേതാവ് സണ്ണി സിംഗിന്റെ പരാതിയെത്തുടര്‍ന്ന് പഞ്ചാബ് ബി.ജെ.പി നേതാവ് തേജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗിനെ പഞ്ചാബ് പൊലിസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെ വസതിയിലെത്തിയായിരുന്നു പൊലിസ് അറസ്റ്റ് ചെയ്തത്.
പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയെന്നും കിംവദന്തികള്‍ പ്രചരിപ്പിച്ചുവെന്നും മതപരവും സാമുദായികവുമായ ശത്രുത സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഭാരതീയ ജനതാ യുവമോര്‍ച്ച (ബി.ജെ.വൈ.എം) ദേശീയ സെക്രട്ടറി കൂടിയായ ബഗ്ഗക്കെതിരെ സണ്ണി സിംഗ് പഞ്ചാബ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. മാര്‍ച്ച് 30 ന് നടന്ന പ്രതിഷേധത്തിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ബഗ്ഗ ഭീഷണിപ്പെടുത്തിയിരുന്നു. ബഗ്ഗയുടെ മൊഴികളും വീഡിയോ ക്ലിപ്പുകളുമടങ്ങുന്ന രേഖകളും സണ്ണി പൊലിസിന് കൈമാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."