HOME
DETAILS
MAL
'ഇനി ആശയക്കുഴപ്പം വേണ്ട': കൊവിഡുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് പദങ്ങളുടെ മലയാള പദാവലി പുറത്തിറക്കി സര്‍ക്കാര്‍
backup
May 16 2021 | 10:05 AM
തിരുവനന്തപുരം: കൊവിഡുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് പദങ്ങള്‍ക്ക് മലയാളത്തില്‍ പദാവലി തയാറാക്കി സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് വിവരങ്ങള്‍ ജനങ്ങള്‍ക്കു നല്‍കുമ്പോള്‍ ലളിതമായ മലയാള പദങ്ങള്‍ ഉപയോഗിക്കണമെന്നു കൊവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് പദാവലി തയാറാറാക്കിയത്. ഇനി ലളിതമായി ആളുകള്‍ക്ക് കാര്യങ്ങള്‍ മനസിലാക്കാം.
ഇംഗ്ലീഷ് പദങ്ങളും അവയ്ക്ക് അനുയോജ്യമായ മലയാളം പദങ്ങളും
- കോ മോര്‍ബിഡിറ്റി - അനുബന്ധ രോഗം
- ക്വാറന്റിന്‍ - സമ്പര്‍ക്ക വിലക്ക്
- ഹോം ക്വാറന്റിന്‍- ഗാര്‍ഹിക സമ്പര്‍ക്ക വിലക്ക്
- റിവേഴ്‌സ് ക്വാറന്റിന്‍ - സംരക്ഷണ സമ്പര്‍ക്ക വിലക്ക്
- കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീ റ്റ്‌മെന്റ് സെന്റര്‍ (സിഎഫ്എല്‍ടിസി) - ഒന്നാംതല കൊവിഡ് ചികിത്സാ കേന്ദ്രം
- കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ (സി എസ്എല്‍ടിസി) - രണ്ടാംതല കൊവിഡ് ചികിത്സാ കേന്ദ്രം
- കോണ്‍ടാക്ട് ട്രേസിങ്- സമ്പര്‍ക്കാന്വേഷണം
- പ്രൈമറി കോണ്‍ടാക്ട്- ഒന്നാംതല സമ്പര്‍ക്കം
- ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ - സ്ഥാപന സമ്പര്‍ക്ക വിലക്ക്
- സെക്കന്‍ഡറി കോണ്‍ടാക്ട്- രണ്ടാതല സമ്പര്‍ക്കം
- വിറുലന്‍സ്- തീവ്രത
- സൂപ്പര്‍ സ്‌പ്രെഡ് - അതി വ്യാപനം
- ജീന്‍ സീക്വന്‍സിങ് (gene sequencing) - ജനിതക ശ്രേണീകരണം
- ഇമ്യൂണിറ്റി- രോഗപ്രതിരോധ ശേഷി
- ഇന്‍ഫെക്ഷന്‍ - രോഗാണുബാധ
- ഹെര്‍ഡ് ഇമ്യൂണിറ്റി - സാമൂഹിക പ്രതിരോധ ശേഷി
- ആന്റിബോഡി- പ്രതിവസ്തു
- ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സ് - ആരോഗ്യ പ്രവര്‍ത്തകര്‍
- റിസ്‌ക് ഗ്രൂപ്പ് - അപായ സാധ്യതാ വിഭാഗം
- കണ്ടെയ്ന്‍മെന്റ് സോണ്‍- നിയന്ത്രിത മേഖല
- കമ്യൂണിറ്റി ട്രാന്‍സ്മിഷന്‍- സാമൂഹിക വ്യാപനം
- ഡൊമിസിലിയറി കെയര്‍ സെന്റര്‍ - ഗൃഹവാസ പരിചരണ കേന്ദ്രം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."