ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരേ വഞ്ചനാക്കുറ്റത്തിനു കേസ്; 43 ലക്ഷം തട്ടിയെടുത്തെന്ന് പരാതി
കൊച്ചി
നടൻ ധർമജൻ ബോൾഗാട്ടിക്കെതിരേ വഞ്ചനാക്കുറ്റത്തിന് കേസ്. ധർമജന്റെ നേതൃത്വത്തിലുള്ള ധർമൂസ് ഫിഷ് ഹബിൻ്റെ ഫ്രാഞ്ചൈസിയിലേക്ക് മീനുകൾ എത്തിക്കുന്നതിനായി പണം വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. ഇത്തരത്തിൽ 43 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാണിച്ച് കോതമംഗലം സ്വദേശി ആർ. ആസിഫലിയാണ് കോടതിയെ സമീപിച്ചത്. കോടതി നിർദേശത്തെ തുടർന്ന് കൊച്ചി സെൻട്രൽ പൊലിസാണ് ധർമജനടക്കം 11 പേരെ പ്രതിയാക്കി കേസെടുത്തിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. 2019 നവംബറിൽ ധർമൂസ് ഫിഷ് ഹബിൻ്റെ ഫ്രാഞ്ചൈസി തുടങ്ങുന്നതിനായി കോതമംഗലം സ്വദേശിയായ ആസിഫലി കരാറൊപ്പിട്ടു. ഇതു പ്രകാരം ആറു മാസത്തോളം മീനുകൾ നൽകിയെന്നും 2020 മാർച്ച് മുതൽ കരാർ വ്യവസ്ഥകൾ ലംഘിച്ച് സപ്ലൈ നിർത്തിയെന്നുമാണ് പരാതി. പല തവണയായി 43 ലക്ഷം രൂപ പ്രതികൾ കൈപ്പറ്റിയതായും പരാതിയിൽ പറയുന്നു. കേസിൽ അന്വേഷണം ആരംഭ ഘട്ടത്തിലാണെന്നാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."