പട്ടികവിഭാഗങ്ങൾക്കു നേരേ അതിക്രമം ; തിരുവനന്തപുരത്തും തൃശൂരും പ്രത്യേക കോടതികൾ
തിരുവനന്തപുരം
പട്ടികവിഭാഗങ്ങൾക്കുനേരേയുള്ള അതിക്രമങ്ങൾ തടയൽ ആക്ടിനു കീഴിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ വിചാരണയ്ക്കായി 12 തസ്തികകൾ വീതം സൃഷ്ടിച്ച് തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പ്രത്യേക കോടതികൾ ആരംഭിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ക്രൈംബ്രാഞ്ചിലെ ലീഗൽ അഡ്‌വൈസർ തസ്തികകളിലെ നിയമന രീതിയിൽ മാറ്റം വരുത്തുന്നതിന് അനുമതി നൽകി.
കണ്ണൂർ പെരിങ്ങോം സർക്കാർ കോളജിന്റെ പ്രവർത്തനങ്ങൾക്കായി പയ്യന്നൂർ താലൂക്കിൽ പെരിങ്ങോം വില്ലേജിലെ 1.6410 ഹെക്ടർ ഭൂമി കോളജ് വിദ്യാഭ്യാസ വകുപ്പിന് കൈമാറും.
ഡ്രഗ്‌സ് കൺട്രോൾ വകുപ്പിനു കീഴിൽ പത്തനംതിട്ട കോന്നിയിൽ പുതുതായി ആരംഭിച്ച ഡ്രഗ്‌സ് ടെസ്റ്റിങ് ലബോറട്ടറിയിൽ 14 തസ്തികകൾ സൃഷ്ടിക്കും.
മലബാർ കാൻസർ സെന്ററിലെ നഴ്‌സിങ് അസിസ്റ്റന്റുമാർക്കും തൊഴിൽ വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) ജീവനക്കാർക്കും 11ാം ശമ്പള പരിഷ്‌ക്കരണ പ്രകാരം പുതിയ ശമ്പളവും ആനുകൂല്യങ്ങളും അനുവദിക്കും. സിആപ്റ്റിൽ 10ാം ശമ്പള പരിഷ്‌ക്കരണാനുകൂല്യങ്ങൾ അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."