HOME
DETAILS
MAL
മഞ്ചേരി മെഡിക്കല്‍ കോളജ് ആദ്യ കടലാസ്‌രഹിത കൊവിഡ് ചികിത്സാ കേന്ദ്രം
backup
May 16 2021 | 18:05 PM
മഞ്ചേരി: ആശുപത്രിയിലെത്തി പേരുവിവരങ്ങള്‍ പറഞ്ഞ് മുഷിയേണ്ട. ചികിത്സാ വിവരങ്ങളുടെ കുറിപ്പടിയും കരുതേണ്ടതില്ല.
എല്ലാം സൂക്ഷിക്കാനും ആവശ്യാനുസരണം സമര്‍പ്പിക്കാനും ആപ്ലിക്കേഷന്‍ റെഡി. സംസ്ഥാനത്തെ ആദ്യ കടലാസ് രഹിത കൊവിഡ് ചികിത്സാ കേന്ദ്രമായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി. 'കൊവിനെറ്റ് ' ആപ്ലിക്കേഷനാണ് ഇപ്പോള്‍ ആശുപത്രിയിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
മെഡിക്കല്‍ കോളജ് ആര്‍. എം.ഒ ഡോ.ശഹീര്‍ നെല്ലിപ്പറമ്പനും പി.ആര്‍.ഒ ജിജോ വി ജോര്‍ജും ചേര്‍ന്നാണ് ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്തത്. ഒരാള്‍ കൊവിഡ് പരിശോധനക്ക് ആശുപത്രിയില്‍ എത്തിയത് മുതല്‍ തിരിച്ചുപോകുന്നത് വരെയുള്ള കാര്യങ്ങള്‍ സമയബന്ധിതമായി ചെയ്യാന്‍ കൊവിനെറ്റിലൂടെ സാധിക്കും. ഒ.പി കൗണ്ടറില്‍ പേരുവിവരങ്ങള്‍ നല്‍കുന്നതോടെ എല്ലാം പ്രത്യേകം സജ്ജമാക്കിയ വാര്‍ റൂമില്‍ ലഭ്യമാകും. ഇതോടെ തുടര്‍ വിവരങ്ങള്‍ നല്‍കേണ്ട ചുമതല ഇവര്‍ ഏറ്റെടുക്കും.
കൊവിഡ് പരിശോധനക്ക് എത്തുന്നയാള്‍ ഒ.പിയിലും ഡോക്ടറുടെ അടുത്തും സാംപിള്‍ ശേഖരിക്കുന്ന കൗണ്ടറിലും പേരു വിവരങ്ങള്‍ നല്‍കുന്നതാണ് സംസ്ഥാനത്തെ രീതി. എന്നാല്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഇതിന്റെ ആവശ്യമില്ല.
ഒ.പി കൗണ്ടറില്‍ നല്‍കിയ പേര് ഡോക്ടറുടെ മുന്നിലുള്ള സ്‌ക്രീനി ല്‍ തെളിയും ഇത് രോഗിയും ഡോക്ടറും തമ്മിലുള്ള സംസാരം ഒഴിവാക്കാന്‍ സഹായിക്കും. സാംപിള്‍ ശേഖരിക്കുന്ന കേന്ദ്രത്തിലും ഇതേ രീതി തന്നെയാണ്. ശേഖരിച്ച സാംപി ള്‍ സൂക്ഷിക്കുന്ന ട്യൂബിന് പുറത്ത് രോഗിയുടെ പേരും ക്യൂആര്‍ കോഡും പ്രി ന്റ് ചെയ്ത് പതിക്കാനും സംവിധാനമുണ്ട്. ഇവിടെ നിന്ന് ലാബിലേക്ക് അയക്കുന്ന നൂറുകണക്കിന് രോഗികളുടെ സാം പിള്‍ പരസ്പരം മാറാതിരിക്കാനും ആപ്ലിക്കേഷന്‍ വഴി സാധിക്കും.
ലാബ് ടെക്‌നീഷ്യന്‍മാര്‍ക്ക് സാംപിള്‍ സംബന്ധിച്ച് സംശയം തോന്നിയാല്‍ അവരുടെ ഫോണ്‍ ഉപയോഗിച്ച് ട്യൂബിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വ്യക്തത വരുത്താം. ഒ.പി ടിക്കറ്റ് ഉള്‍പ്പെടെയുള്ള ചികിത്സാ വിവരങ്ങള്‍ അടങ്ങിയ കടലാസുകള്‍ ഡോക്ടറും രോഗിയും തമ്മില്‍ കൈമാറുന്നത് ഒഴിവാക്കാന്‍ കൊവിനെറ്റ് സഹായിക്കും. ഇതിലൂടെ ജീവനക്കാരുടെ ജോലി ഭാരം കുറക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."