HOME
DETAILS

വഖ്ഫ് ബോർഡിലെ വിവാദ നിയമനം: വ്യാപക പ്രതിഷേധം

  
backup
May 07 2022 | 06:05 AM

%e0%b4%b5%e0%b4%96%e0%b5%8d%e0%b4%ab%e0%b5%8d-%e0%b4%ac%e0%b5%8b%e0%b5%bc%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae


കോഴിക്കോട്
സംസ്ഥാന വഖ്ഫ് ബോർഡിൽ ഇതര സമുദായ അംഗത്തെ നിയമിച്ചതിനെതിരേ വ്യാപക പ്രതിഷേധം.
പള്ളി, മദ്റസ തുടങ്ങിയ വഖ്ഫ് സ്വത്തുക്കളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വഖ്ഫ് ബോർഡിൽ മുസ്‌ലിം സമുദായത്തിൽ നിന്ന് മാത്രമായിരുന്നു നിയമനം നടന്നിരുന്നത്. ഇത് അട്ടിമറിച്ച് പുതിയ സി.ഇ.ഒ വി.എസ് സക്കീർ ഹുസൈന്റെ ഡ്രൈവർ കം പഴ്‌സനൽ അറ്റൻഡർ ആയി ഇതര സമുദായ അംഗത്തെ നിയമിച്ച നടപടിയാണ് എതിർപ്പിന് കാരണമായത്. വഖ്ഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെയാണ് ഈ നടപടി.


പി.എസ്.സിക്ക് വിട്ട നടപടി പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി മതനേതാക്കൾക്ക് രണ്ടാമതും ഉറപ്പുനൽകിയതിന് പിന്നാലെ നടന്ന നിയമനം പ്രതിഷേധാർഹമാണെന്ന് മുസ് ലിം സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. താൽക്കാലിക നിയമനമാണെങ്കിൽ കൂടി ഇത് വഖ്ഫ് ബോർഡിലെ ഇതര സമുദായ നിയമനത്തിന്റെ തുടക്കമാണെന്നും മുസ്‌ലിം സമുദായത്തിന് മാത്രം അവകാശപ്പെട്ട നിയമനങ്ങൾ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും വിമർശനം ഉയർന്നിട്ടുണ്ട്. മുൻ സി.ഇ.ഒയുടെ അറ്റൻഡറായ മുസ്‌ലിം സമുദായാംഗത്തെ പിരിച്ചുവിട്ടാണ് തൃശൂർ സ്വദേശിയായ എൽതുരുത്ത് ആലപ്പാട്ട് എ.പി സാൽമോനെ നിയമിക്കാൻ ബോർഡ് ചെയർമാൻ ടി.കെ ഹംസ അനുമതി നൽകിയത്.
2016 ജനുവരിയിൽ യു.ഡി.എഫ് സർക്കാർ ഇറക്കിയ ഉത്തരവ് പ്രകാരം പ്രസിദ്ധീകരിച്ച വഖ്ഫ് ബോർഡ് റഗുലേഷനിൽ സമുദായത്തിൽ നിന്ന് മാത്രമേ വഖ്ഫ് ബോർഡിൽ നിയമനം നടത്താവൂ എന്ന് നിർദേശിച്ചിരുന്നു. എന്നാൽ, 2020 ഏപ്രിലിൽ നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട് പ്രസിദ്ധീകരിച്ച ഉത്തരവ് പ്രകാരമുള്ള ചട്ടത്തിലെ ഭേദഗതിയിൽ നിന്ന് മുസ്‌ലിം സമുദായത്തിൽ നിന്ന് മാത്രമേ നിയമനം നടത്താവൂ എന്ന വ്യവസ്ഥ നീക്കി. കഴിഞ്ഞമാസം 25ന് ചേർന്ന ബോർഡ് യോഗത്തിൽ അംഗങ്ങളായ എം.സി മായിൻഹാജി, പി.ഉബൈദുല്ല എം.എൽ.എ, അഡ്വ. പി.വി സൈനുദ്ദീൻ എന്നിവർ ഈ വിഷയം ചെയർമാന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്നും വിമർശനം ഉയരുന്നുണ്ട്.


മറ്റ് സംസ്ഥാനങ്ങളിലെ വഖ്ഫ് ബോർഡുകളിലെല്ലാം മുസ് ലികളെ മാത്രം നിയമിക്കുമ്പോൾ കേരളത്തിൽ ഈ വ്യവസ്ഥ അട്ടിമറിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ദേവസ്വം ബോർഡിലേക്ക് ഹിന്ദുക്കളല്ലാത്തവരെ നിയമിക്കാറില്ലെന്നിരിക്കെയാണ് വഖ്ഫ് ബോർഡിലെ നിയമനം.


അതേസമയം, താൽക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനമെന്നു സി.ഇ.ഒ സക്കീർ ഹുസൈൻ പറഞ്ഞു. നിയമനം പി.എസ്.സിക്കു വിട്ടതും മറ്റു വിഷയങ്ങളും സ്ഥിര നിയമനവുമായി ബന്ധപ്പെട്ടാണ്. താൽക്കാലിക നിയമനത്തിൽ ഇത് ബാധകമാവില്ല. ഇപ്പോൾ നടത്തിയത് ദിവസ വേതന അടിസ്ഥാനത്തിലുള്ള താൽക്കാലിക നിയമനം മാത്രമാണെന്നും സക്കീർ ഹുസൈൻ പറഞ്ഞു.
വഖ്ഫ് ബോർഡ് 2008 ൽ തിരുവനന്തപുരം ഡിവിഷണൽ ഓഫിസിൽ വത്സല എന്ന വ്യക്തിയെ സ്വീപർ കം അറ്റൻഡർ തസ്തികയിലും 2006 ൽ ആന്റണി വർഗീസ് എന്നയാളെ കൊച്ചി ആസ്ഥാനത്ത്‌ വാച്ച്മാൻ തസ്തികയിലും കുടുംബശ്രീയിൽ നിന്നല്ലാതെ തന്നെ നിയമിച്ചിട്ടുണ്ടെന്നും കോഴിക്കോട് ഓഫിസിൽ റീന വിൻസെന്റ് എന്ന വ്യക്തിയെ സ്വീപർ തസ്തികയിലും നിയമിച്ചിട്ടുണ്ടെന്നുമാണ് വഖ്ഫ് മന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊന്നു മതിവരാതെ ഇസ്‌റാഈല്‍; വടക്കന്‍ ഗസ്സയില്‍ ഫ്ളാറ്റ് തകര്‍ത്ത് 143ലേറെ പേരെ കൊന്നു, ലബനാനിലെ കൂട്ടക്കുരുതിയില്‍ 77 മരണം

International
  •  a month ago
No Image

ദേശീയപാതകളിൽ സ്വകാര്യ എ.ഐ കാമറകളും ടോൾ ബൂത്തും; പദ്ധതിയുമായി കേന്ദ്ര സർക്കാർ

Kerala
  •  a month ago
No Image

അറസ്റ്റിന് ശേഷവും ദിവ്യക്ക് 'കടലോളം കരുതല്‍' ; തുടക്കം മുതൽ ഒളിച്ചുകളിച്ച് പൊലിസ്

Kerala
  •  a month ago
No Image

ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ് ഫ്ളാറ്റില്‍ മരിച്ച നിലയില്‍ 

Kerala
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല: പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

മൂന്ന് ഈജിപ്ഷ്യൻ ഫുട്ബാൾ താരങ്ങൾക്ക് അബൂദബിയിൽ ജയിൽ ശിക്ഷ: സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ഗുരുതര നടപടികൾ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-29-10-2024

PSC/UPSC
  •  a month ago
No Image

അർധ സർക്കാർ സ്ഥാപനങ്ങളിൽ കരാര്‍ അടിസ്ഥാനത്തിൽ ജോലി ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

JobNews
  •  a month ago
No Image

'ഞങ്ങളുടെ യഥാര്‍ഥ ഹീറോ; അവന്‍റെ ജീവത്യാഗത്തെ സല്യൂട്ട് ചെയ്യുന്നു; ഇന്ത്യൻ ആർമി

National
  •  a month ago
No Image

'ഒരു ദേശീയ പാര്‍ട്ടിയില്‍നിന്ന് പ്രതീക്ഷിക്കാത്തത്'; കോണ്‍ഗ്രസിനെ തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  a month ago