HOME
DETAILS
MAL
രണ്ടു മന്ത്രി; ആവശ്യത്തിലുറച്ച് കേരള കോണ്‍ഗ്രസ് (എം)
backup
May 16 2021 | 18:05 PM
തിരുവനന്തപുരം: രണ്ടു മന്ത്രി സ്ഥാനം വേണമെന്ന ഉറച്ചനിലപാടില്‍ കേരള കോണ്‍ഗ്രസ് (എം). ഇന്നലെ തിരുവനന്തപുരത്തുചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് ആവശ്യം.
അഞ്ച് എം.എല്‍.എമാരുള്ള പാര്‍ട്ടിക്ക് രണ്ടു മന്ത്രി സ്ഥാനം വേണമെന്നാണ് കേരള കോണ്‍ഗ്രസ് നിലപാട്. ഒരു എം.എല്‍.എയുള്ള പാര്‍ട്ടിക്കും അഞ്ച് എം.എല്‍.എമാരുള്ള പാര്‍ട്ടിക്കും ഒരേ പരിഗണന അസ്വീകാര്യമാണെന്നാണ് യോഗം അഭിപ്രായപ്പെട്ടത്.
ഒരു മന്ത്രി സ്ഥാനമാണ് ലഭിക്കുന്നതെങ്കില്‍ ഇടുക്കിയില്‍ നിന്നുള്ള റോഷി അഗസ്റ്റിനാണ് സാധ്യത. എന്നാല്‍ പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള കോട്ടയത്തു നിന്നു മന്ത്രിയില്ലെങ്കില്‍ പാര്‍ട്ടിയുടെ അടിത്തറയെ ബാധിക്കുമെന്നും ഒരു വിഭാഗം നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഇന്നുചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ രണ്ടു മന്ത്രിമാര്‍ വേണമെന്ന ആവശ്യമുന്നയിക്കും. അതിനിടെ ഉന്നതാധികാര സമിതി യോഗം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി റോഷി അഗസ്റ്റിനെ തെരഞ്ഞെടുത്തു. എന്‍. ജയരാജാണ് ഡെപ്യൂട്ടി ലീഡര്‍. ജോബ് മൈക്കലിനെ പാര്‍ട്ടി വിപ്പ് ആയും തെരഞ്ഞെടുത്തു.
അര്‍ഹതയ്ക്കുള്ള
അംഗീകാരം ലഭിക്കും: ജോസ്.കെ മാണി
തിരുവനന്തപുരം: അര്‍ഹമായ അംഗീകാരം ലഭിക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ മാണി. ഉഭയ കക്ഷി ചര്‍ച്ചയ്ക്കുശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ മുന്നോട്ടുവച്ച കാര്യങ്ങള്‍ ഇത്തവണയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അര്‍ഹതപ്പെട്ടതാണെന്ന് സി.പി.എം വിലയിരുത്തിയിട്ടുണ്ടെന്നും അന്തിമ തീരുമാനം ഇന്നറിയാമെന്നും ജോസ് കെ. മാണി പറഞ്ഞു. വകുപ്പ് സംബന്ധിച്ച് തീരുമാനമായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."