സമുദായത്തെ വിഡ്ഢികളാക്കുന്നത് അവസാനിപ്പിക്കണം: അബ്ദുസ്സമദ് പൂക്കോട്ടൂർ
മലപ്പുറം
വഖ്ഫ് ബോർഡ് സി.ഇ.ഒയുടെ പഴ്‌സനൽ അറ്റൻഡർ സ്ഥാനത്ത് നിലവിലുള്ള സമുദായാംഗത്തെ പിരിച്ചുവിട്ട് ഇതര സമുദായംഗത്തെ നിയമിച്ചത് നൽകപ്പെട്ട ഉറപ്പുകളുടെ ലംഘനവും അവകാശ നിഷേധവുമാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു.
ബോർഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇതര സമുദായ നിയമനം.
കുടുബശ്രീ വഴി സർക്കാർ നിർദേശാനുസരണം നിയമിക്കപ്പെട്ട സ്വീപ്പർ തസ്തിക ചൂണ്ടിക്കാട്ടി ന്യായീകരിക്കുന്നവരും ബോർഡാണ് താൽക്കാലിക നിയമനം നടത്തിയതെന്ന് ന്യായം പറഞ്ഞൊഴിയുന്ന സർക്കാരും ചട്ടവും കീഴ് വഴക്കവും കാറ്റിൽ പറത്തി അവകാശവാദത്തെ വർഗീയമാക്കി സമുദായത്തെ വിഡ്ഡികളാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ ദുഷ്ടലാക്ക് ബോധ്യപ്പെട്ടു: കെ.പി.എ മജീദ്
കോഴിക്കോട്
വഖഫ് ബോര്‍ഡിന്റെ അധികാരം കവര്‍ന്ന് മുസ് ലിം ഇതരരെയും മത വിരുദ്ധരെയും കുത്തി നിറച്ച് ഇസ് ലാമിക സംസ്‌കൃതി തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നു മുസ് ലിം ലീഗ് ഉന്നതാധികാര സമിതി അംഗം കെ.പി.എ മജീദ് എം.എല്‍.എ. മുസ് ലിം സംഘടനാ നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് നിലനില്‍ക്കെ ഇത്തരം നീക്കങ്ങളുമായി മുന്നോട്ടു പോയതോടെ സര്‍ക്കാറിന്റെ കള്ളക്കളി പൊളിഞ്ഞിരിക്കുന്നു.പി.എസ്.സി വഴിയുള്ള നിയമനം വരുംമുമ്പ് തന്നെ ചരിത്രത്തിലില്ലാത്ത വിധം മുസ് ലിം ഇതര ജീവനക്കാരെ പ്രധാന തസ്തികകളില്‍ നിയമിക്കുക വഴി സമുദായത്തോട് യുദ്ധം പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഇതിനെതിരേ രാഷ്ട്രീയമായും നിയമപരമായും നിലകൊള്ളുമെന്നും കെ.പി.എ മജീദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."