നടന് ഇന്നസെന്റിന്റെ നില ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്
കൊച്ചി: നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ നില ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് അദ്ദേഹം തുടരുന്നത്. ആരോഗ്യ നില ആശങ്കാകുലമായി തുടരുകയാണ്. കൊവിഡിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ഇന്നസെന്റിനെ അലട്ടിയിരുന്നത്. ആറുമാസമായി ആശുപത്രിയും വീടുമായി കഴിയുകയായിരുന്നു. മാര്‍ച്ച് ആദ്യവാരമാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ആരോഗ്യനില വഷളായെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.
ഈയിടെ ഓര്‍മ്മക്കുറവ് വന്നിട്ടുണ്ടായിരുന്നു. അമേരിക്ക സന്ദര്‍ശനത്തിന്നിടെ വീണത് ആരോഗ്യസ്ഥിതി അപകടത്തിലാക്കി. കൊവിഡ് തുടരെ തുടരെ വന്നതോടെ പ്രശ്നങ്ങള്‍ ആന്തരികാവയവങ്ങളെ ബാധിച്ചു. ഇതാണ് ആരോഗ്യസ്ഥിതി വഷളാക്കിയത്.
കാന്‍സറിനെ ഇച്ഛാശക്തിയോടെ നേരിട്ട ഇന്നസെന്രിന്റെ കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നത് ഉള്‍പ്പടെയുള്ള പുസ്തകങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ചിരിക്കു പിന്നില്‍' എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചു. ഞാന്‍ ഇന്നസെന്റ് (സ്മരണകള്‍), മഴക്കണ്ണാടി (ചെറുകഥാ സമാഹാരം) എന്നിങ്ങനെ പത്തോളം പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."