കെ.എസ്.ആർ.ടി.സി പണിമുടക്ക് പൂർണം ജനം വലഞ്ഞു
തിരുവനന്തപുരം
ശമ്പള പ്രതിസന്ധിക്ക് പരിഹാരമുണ്ടാകാത്തതിനെ തുടർന്ന് കെ.എസ്.ആർ.ടി.സിയിൽ ഐ.എൻ.ടി.യു.സി, ബി.എം.എസ്, എ.ഐ.ടി.യു.സി യൂനിയനുകൾ നടത്തിയ 24 മണിക്കൂർ സൂചനാ പണിമുടക്ക് പൂർണം.
സി.ഐ.ടി.യു പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
മാവേലിക്കര, മലപ്പുറം യൂനിറ്റുകളിൽ സി.ഐ.ടി.യു നേതാക്കളും പ്രവർത്തകരും അംഗത്വം രാജിവച്ചാണ് പണിമുടക്കിൽ പങ്കെടുത്തത്.
പണിമുടക്ക് അറിയാതെ യാത്രയ്ക്കിറങ്ങിയവർ വലഞ്ഞു. മുൻകൂട്ടി നിശ്ചയിച്ച ദീർഘദൂര യാത്രകൾക്കും ആശുപത്രികളിലേക്കും ഇറങ്ങിയവർ വഴിയിൽ കുടുങ്ങി.
ഡയസ് നോൺ പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യമായ ഫലമുണ്ടായില്ല. കാൽലക്ഷത്തോളം ജീവനക്കാരിൽ 3,456 പേർ മാത്രമാണ് ഹാജരായത്.
സംസ്ഥാനത്ത് 700 സർവിസുകൾ മാത്രമാണ് നടത്താനായത്. സ്വകാര്യ ബസുകൾ സർവിസ് നടത്തിയെങ്കിലും മലബാർ ഒഴികെയുള്ള മേഖലകളെ പണിമുടക്ക് സാരമായി ബാധിച്ചു.
തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് 43, പുനലൂരിൽ നിന്നും 15 സർവീസുകളുംകണ്ണൂർ ഡിപ്പോയിൽ നിന്നും 53, പാലക്കാട് 39, സുൽത്താൻ ബത്തേരി 28, കാസർകോട് 18, തൃശ്ശൂരിൽ നിന്നും 13 ഉം പാലയിൽ നിന്നും 8 സർവീസുകളും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."