HOME
DETAILS
MAL
കൊവിഡ് ബാധിതയായ ഭാര്യയെ ഐ.സി.യുവിലേക്ക് മാറ്റി മനംനൊന്ത വയോധികന് ആശുപത്രിയില്‍ ജീവനൊടുക്കി
backup
May 16 2021 | 18:05 PM
കൊല്ലം: കൊവിഡ് ബാധിച്ച് തനിക്കൊപ്പം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതില്‍ മനംനൊന്ത് വയോധികന് ആശുപത്രിയില്‍ ജീവനൊടുക്കി.
കൊല്ലം കന്റോണ്‍മെന്റ് ആഞ്ഞിലിമൂട് റസിഡന്്റ്സ് നഗര്‍ 28 ആഷിയാനയില്‍ സെഡ്രിക് വാസ് (79) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് ചികിത്സയില്‍ കഴിയുന്ന മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ഇരുവരും ഒരു മുറിയിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞത്.എന്നാല്‍ കഴിഞ്ഞ ദിവസം ഭാര്യ ആവ്രിലിനെ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇതിനെ തുടര്‍ന്നുള്ള മാനസിക ആഘാതമാണ് ആത്മത്യയ്ക്ക് പിന്നിലെന്നാണ് പൊലിസ് നല്കുന്ന സൂചന. വിദേശത്ത് ജോലിയുള്ള റോബര്‍ട്ട് ടിന്്റ് വാസ് ആണ് ഏക മകന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."