HOME
DETAILS
MAL
ഗോവ ഷിപ്പ്‌യാര്‍ഡില്‍ ഒഴിവ്
backup
May 16 2021 | 18:05 PM
പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഗോവ ഷിപ്പ് യാര്‍ഡ് ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി 137 ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം. നേരിട്ടുള്ള നിയമനം.
ജനറല്‍ ഫിറ്റര്‍ (5 ഒഴിവുകള്‍): ഫിറ്റര്‍-ഫിറ്റര്‍ ജനറല്‍ ഐ.ടി.ഐ ആന്‍ഡ് എന്‍.സി.ടി.വി.ടി-ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. ഷിപ്പ് യാര്‍ഡുകളിലെ അപ്രന്റിസ് പരിശീലനം-പ്രവൃത്തിപരിചയം അഭിലഷണീയം.
ഇലക്ട്രിക്കല്‍ മെക്കാനിക് (1): പത്താംക്ലാസും ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐയും. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. ബന്ധപ്പെട്ട ട്രേഡിലെ വൊക്കേഷനല്‍ ട്രെയിനിങ് സര്‍ട്ടിഫിക്കറ്റും വയര്‍മാന്‍ ലൈസന്‍സും അഭിലഷണീയം.
കൊമേഴ്‌സ്യല്‍ അസിസ്റ്റന്റ് (മുംബൈ ഓഫിസ്) (1): ഏതെങ്കിലും വിഷയത്തില്‍ ബിരുദം. കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഒരുവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ്
ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ക്വാളിറ്റി അഷ്വറന്‍സ് -3): രണ്ടുവര്‍ഷത്തെ ഷിപ്പ് ബില്‍ഡിങ്-മെക്കാനിക്കല്‍ എന്‍ജിനിയറിങ് ഡിപ്ലോമ. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. കംപ്യൂട്ടര്‍ പ്രൊഫിഷ്യന്‍സി അഭിലഷണീയം.
അണ്‍സ്‌കില്‍ഡ് (25): പത്താംക്ലാസും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. ഐ.ടി. ഐക്കാര്‍ക്ക് മുന്‍ഗണന.
എഫ്.ആര്‍.പി ലാമിനേറ്റര്‍ (5): രണ്ടുവര്‍ഷത്തെ ഷിപ്പ്ബില്‍ഡിങ്-മെക്കാനിക്കല്‍ എന്‍ജിനിയറിങ് ഡിപ്ലോമ. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. ഷിപ്പ് യാര്‍ഡുകളില്‍ എവിടെയെങ്കിലും പ്രവര്‍ത്തിച്ചുള്ള പരിചയം.
ഇ.ഒ.ടി ക്രെയിന്‍ ഓപ്പറേറ്റര്‍ (10): പത്താംക്ലാസും ഐ.ടി.ഐയും. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
വെല്‍ഡര്‍ (26): വെല്‍ഡര്‍ ട്രേഡില്‍ ഐ.ടി.ഐ ഉം എന്‍.സി.ടി.വി.ടി- ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്. ഷിപ്പ് യാര്‍ഡുകളിലെ അപ്രന്റിസ് പരിശീലനം അല്ലെങ്കില്‍ പ്രവൃത്തിപരിചയം അഭിലഷണീയം.
സ്ട്രക്ചറല്‍ ഫിറ്റര്‍ (42): സ്ട്രക്ചറല്‍ ഫിറ്റര്‍-ഫിറ്റര്‍-ഫിറ്റര്‍ ജനറല്‍-ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ ട്രേഡില്‍ ഐ.ടി.ഐ ആന്‍ഡ് എന്‍.സി.ടി.വി.ടി സര്‍ട്ടിഫിക്കറ്റ്. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. ഷിപ്പ് യാര്‍ഡിലെ പ്രവൃത്തിപരിചയം-അപ്രന്റിസ് പരിശീലനം അഭിലഷണീയം.
നഴ്‌സ് (3): ബി.എസ്‌സി. നഴ്‌സിങ്- രണ്ടുവര്‍ഷത്തെ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി ഡിപ്ലോമ. രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം. റീജിയണല്‍ ലാംഗ്വേജ് അറിഞ്ഞിരിക്കണം.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് (കൊമേഴ്‌സ്യല്‍) മുംബൈ ഓഫിസ് (2): മെക്കാനിക്കല്‍- ഇലക്ട്രിക്കല്‍-ഷിപ്പ്ബില്‍ഡിങ്- പ്രൊഡക്ഷന്‍ എന്‍ജിനിയറിങ് ഡിപ്ലോമ.
രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. മെറ്റീരിയല്‍-ലോജിസ്റ്റിക്‌സ്-പര്‍ച്ചേസ്-സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് സര്‍ട്ടിഫിക്കേഷന്‍-യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് (സ്റ്റോഴ്‌സ്) (5): രണ്ടുവര്‍ഷത്തെ മെക്കാനിക്കല്‍-ഇലക്ട്രിക്കല്‍-ഷിപ്പ്ബില്‍ഡിങ്-പ്രൊഡക്ഷന്‍-ഫാബ്രിക്കേഷന്‍ എന്‍ജിനിയറിങ് ഡിപ്ലോമ. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
മെറ്റീരിയല്‍- ലോജിസ്റ്റിക്‌സ്-പര്‍ച്ചേസ്-സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് സര്‍ട്ടിഫിക്കേഷന്‍- യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.
ട്രെയിനി ഖലാസി (9): പത്താംക്ലാസും ഫിറ്റര്‍/ഫിറ്റര്‍ ജനറല്‍ ട്രേഡില്‍ ഐ.ടി.ഐയും. ഷിപ്പ് യാര്‍ഡില്‍ അപ്രന്റിസ് പരിശീലനമുള്ളവര്‍ക്ക് മുന്‍ഗണന.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.goashipyard.in കാണുക ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ നാല്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."