ട്വിറ്റർ സി.ഇ.ഒ സ്ഥാനത്തേക്ക് ഇലോൺ മസ്ക് എത്തും?
സാൻഫ്രാൻസിസ്കോ
ട്വിറ്ററിനെ സ്വന്തമാക്കിയതിന് പിന്നാലെ കമ്പനിയുടെ സി.ഇ.ഒ പദവി ഇലോൺ മസ്ക് ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിലെ സി.ഇ.ഒ പരാഗ് അഗ്രവാളിന് പകരം മറ്റൊരാളെ കണ്ടെത്തും വരെ താൽക്കാലത്തേക്ക് ആവും മസ്ക് ട്വിറ്ററിന്റെ സി.ഇ.ഒ ആവുക. മസ്ക് ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഒരു വർഷത്തിനുള്ളിൽ പുറത്താക്കപ്പെട്ടാൽ പരാഗ് അഗ്രവാളിന് 42 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകേണ്ടിവരും. ട്വിറ്റർ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സുഹൃത്തുക്കളിൽ നിന്നും നിക്ഷേപകരിൽ നിന്നുമായി 7,000 കോടി ഡോളർ കൂടി കണ്ടെത്തിയതായി മസ്ക് അറിയിച്ചിരുന്നു. 44,000 ഡോളറിനാണ് മസ്ക് ട്വിറ്ററിനെ ഏറ്റെടുത്തത്. ട്വിറ്റർ ഏറ്റെടുക്കുന്ന നടപടിക്രമം പൂർത്തിയാവുന്നതോടെ ട്വിറ്റർ ഡയറക്ടർ ബോർഡിൽ ഉൾപ്പടെ പരിഷ്കാരം ഉണ്ടാവും. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണവും കുറച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."