HOME
DETAILS

ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് എത്തി, കൊണ്ടുവന്നത് 118 മെട്രിക് ടണ്‍ ജീവവായു

  
backup
May 16 2021 | 19:05 PM

65468438443453-2
 
കൊച്ചി: സംസ്ഥാനത്തേക്കുള്ള ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് ഇന്നലെ പുലര്‍ച്ചയോടെ കൊച്ചിയിലെത്തി. ഡല്‍ഹിയില്‍നിന്ന് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലെത്തിച്ച ഓക്‌സിജന്‍ എക്‌സ്പ്രസില്‍ കൊണ്ടുവന്നത് 118 മെട്രിക് ടണ്‍ ജീവവായു.
 
20 മെട്രിക് ടണ്‍ വീതം ശേഷിയുള്ള ആറു വിദേശനിര്‍മിത കണ്ടെയ്‌നറുകളിലാണ് ഇവ കൊച്ചിയിലെത്തിച്ചത്. തിരുവനന്തപുരത്തെ കൊവിഡ് വാര്‍ റൂമില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ഈ ഓക്‌സിജന്‍ ആവശ്യമുള്ള ജില്ലകളിലേക്ക് റോഡുമാര്‍ഗം കൊണ്ടുപോകും. ഇതിനായി ഓക്‌സിജന്‍ ടാങ്കര്‍ ലോറികളില്‍ നിറച്ചു. ഇതിന് അഗ്നിരക്ഷാസേനയും മറ്റും സുരക്ഷ ഒരുക്കിയിരുന്നു.ഞായറാഴ്ച പുലര്‍ച്ചെ രണ്ടുണിയോടെയാണ് ഓക്‌സിജന്‍ എക്‌സ്പ്രസ് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലെത്തിയത്. ഒഡിഷയിലെ കലിംഗനഗര്‍ ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍ നിന്നാണ് കണ്ടെയ്നറുകളില്‍ ഓക്‌സിജന്‍ നിറച്ചത്. ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ ഇവ ആദ്യം രാജ്യതലസ്ഥാനത്താണ് എത്തിച്ചത്. എന്നാല്‍ ഡല്‍ഹിയില്‍ ആവശ്യം കുറവാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ എംപവേര്‍ഡ് ഗ്രൂപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഓക്‌സിജന്‍ ടാങ്കറുകള്‍ കേരളത്തിലേക്കയയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേരളത്തിനു കൂടുതല്‍ ഓക്‌സിജന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
 
ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് കാര്യമായ തടസ്സങ്ങളില്ലാതെ കേരളത്തിലെത്തിക്കാന്‍ കഴിഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ ആവശ്യമനുസരിച്ച് കൂടുതല്‍ ഓക്‌സിജന്‍ എക്‌സ്പ്രസ് എത്തിക്കാന്‍ സന്നദ്ധമാണെന്ന് റെയില്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കി.കൊല്‍ക്കത്തയില്‍നിന്നുള്ള ഓക്‌സിജനും ഉടന്‍ സംസ്ഥാനത്തെത്തും. ഇതിനായി മൂന്നു ടാങ്കറുകളാണ് കഴിഞ്ഞദിവസം ചരക്കുവിമാനത്തില്‍ കൊച്ചിയില്‍നിന്ന് കൊല്‍ക്കത്തയിലേക്കയച്ചത്. ഒമ്പത് ടണ്‍ ഓക്‌സിജന്‍ നിറയ്ക്കാവുന്ന ഈ ടാങ്കറുകള്‍ കൊല്‍ക്കത്തയില്‍നിന്ന് റോഡ് മാര്‍ഗമാണ് കേരളത്തിലേക്കെത്തിക്കുക.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ കൈക്കൂലി ചോദിച്ചുവെന്ന് പറഞ്ഞിട്ടില്ല; എ.ഡി.എമ്മിനെ കണ്ടത് സ്റ്റോപ് മെമ്മോയുമായി ബന്ധപ്പെട്ട്; ഗംഗാധരന്‍

Kerala
  •  2 months ago
No Image

ഇറാനെ അക്രമിക്കാനുള്ള ഇസ്‌റാഈലിന്റെ പദ്ധതിയുടെ ഡോക്യുമെന്റ്  ചോര്‍ന്നു

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് കണ്ണൂര്‍ കളക്ടര്‍; പിന്‍മാറ്റം പ്രതിഷേധ സാധ്യത കണക്കിലെടുത്ത്

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ മോഷണം; ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടു

Kerala
  •  2 months ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കവര്‍ച്ച: ഹരിയാന സ്വദേശിയായ ഗണേഷ് ത്സാ എന്നയാളും രണ്ട് സ്ത്രീകളും പിടിയില്‍

Kerala
  •  2 months ago
No Image

'മുന്നറിയിപ്പി'ല്ലാതെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൂട്ടക്കുരുതി; നൂറിലേറെ മരണം, ബൈത്ത് ലാഹിയയില്‍ നിന്ന് മാത്രം കണ്ടെടുത്തത് 73 മയ്യിത്തുകള്‍

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; കലക്ടര്‍ക്കെതിരെ നടപടിക്ക് സാധ്യത, മുഖ്യമന്ത്രിയെ കണ്ടു

Kerala
  •  2 months ago
No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago