ബ്രഹ്മപുരത്തേത് ഭരണ നിര്‍വഹണത്തിലെ ഗുരുതര വീഴ്ച, സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹരിത ട്രൈബ്യൂണല്‍, സംഭവിച്ചത് 500 കോടി പിഴ ചുമത്താവുന്ന കുറ്റം
ന്യൂഡല്‍ഹി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍. സംസ്ഥാനത്തെ ഭരണ നിര്‍വഹണത്തിലെ വീഴ്ചയാണ് ഇത്തരമൊരു സാഹചര്യത്തിലേക്കു നയിച്ചതെന്ന് ജസ്റ്റിസ് എ.കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ബ്രഹ്മപുരം തീപിടിത്തത്തില്‍ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തിരുന്നു. തീ അണച്ചതായി സര്‍ക്കാര്‍ ഇന്നു ട്രൈബ്യൂണലിനെ അറിയിച്ചു. തീപിടിത്തത്തെ തുടര്‍ന്നു സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ട്രൈബ്യൂണലിനെ അറിയിച്ചു. ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന ട്രൈബ്യൂണല്‍ വിമര്‍ശിച്ചു. 500 കോടി നഷ്ടപരിഹാരം ചുമത്തേണ്ട പിഴവാണ് ഉണ്ടായിട്ടുള്ളതെന്ന് ട്രൈബ്യൂണല്‍ പറഞ്ഞു.
മാര്‍ച്ച് രണ്ടിന് വൈകുന്നേരം 4.30 നാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തമുണ്ടയത്. ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സ്, പൊലിസ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുവെന്നും പുറമെ നേവി, വായു സേനയുള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെയും സഹായം ലഭ്യമാക്കിയെന്നും ജില്ലാ കലക്ടറായിരുന്ന രേണു രാജ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ വിശദീകരിച്ചിരുന്നു.
ബ്രഹ്മപുരത്തെ തീപിടിത്തത്തിലെ അട്ടിമറി സാധ്യത തള്ളി ജില്ലാ കലക്ടര്‍ രേണു രാജ് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തിലായിരുന്നു കലക്ടറുടെ വിശദീകരണം. പിന്നാലെ സര്‍ക്കാര്‍ അവരെ സ്ഥലംമാറ്റി. രേണുരാജിനെ എറണാകുളത്തുനിന്നു വയനാട്ടിലേക്കാണ് മാറ്റിയത്. യോഗം തീര്‍ന്ന് കലക്ടര്‍ ഓഫിസില്‍ തിരിച്ചെത്തും മുമ്പേ സര്‍ക്കാര്‍ ഉത്തരവും എത്തി.
അതേ സമയം മാലിന്യത്തിന്റെ രാസ വിഘടന പ്രക്രിയയാണ് തീപിടിത്തത്തിന് കാരണം എന്നാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ രേണുരാജ് വിശദീകരിച്ചത്.
ഇത് കാരണം ബഹിര്‍ഗമിക്കുന്ന ചൂട് കാരണമുണ്ടാക്കുന്ന സ്‌മോള്‍ഡറിംഗാണ് പ്ലാന്റില്‍ ഉണ്ടായത്. പൊതുവെ ചൂട് വര്‍ധിച്ചതും ആക്കം കൂട്ടിയെന്ന് രേണു രാജ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."