മനീഷ് സിസോദിയ 5 ദിവസം കൂടി ഇ.ഡി കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ എ.എ.പി നേതാവ് മനീഷ് സിസോദിയെ അഞ്ച് ദിവസം കൂടി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കസ്റ്റഡിയില്‍. റിമാന്‍ഡ് കാലാവധി നീട്ടി.
Excise policy case | Delhi's Rouse Avenue Court extends Delhi's former Deputy Chief Minister Manish Sisodia ED remand by five more days in a money laundering case pertaining to alleged irregularities in the framing and implementation of the excise policy of GNCTD. pic.twitter.com/oIKH9FqN8m
— ANI (@ANI) March 17, 2023
ഈ മാസം 22ന് സിസോദിയയെ ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കണം. സിസോദിയയെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ആവശ്യപ്പെട്ടത്. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ഇപ്പോള്‍ കസ്റ്റഡി ലഭിച്ചില്ലെങ്കില്‍ കഠിനാധ്വാനമെല്ലാം പാഴാകുമെന്നും ഇഡി കോടതിയില്‍ വാദിച്ചിരുന്നു.
അതേ സമയം, സിസോദിയയുടെ വീട്ടുചെലവുകള്‍ക്കുള്ള ചെക്കുകളില്‍ ഒപ്പിടാനും പിടിച്ചെടുത്ത ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കാനും കോടതി ഉത്തരവില്‍ അനുവദിച്ചിട്ടുണ്ട്. ഇതിനിടെ അടിസ്ഥാനരഹിതമായ കസ്റ്റഡിയാണ് ഇഡി എടുത്തിരിക്കുന്നതെന്ന് എഎപി എംപി സഞ്ജയ് സിംഗ് ആരോപിച്ചു.
മദ്യനയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഫെബ്രുവരി 26നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്.കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ജയിലില്‍ വെച്ച് തന്നെ ചോദ്യം ചെയ്തതിന് ശേഷം ED അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."