തൃശൂരിലെ സദാചാര കൊലപാതകം: നാല് പ്രതികള്‍ ഉത്തരാഖണ്ഡില്‍ പിടിയില്‍
തൃശൂര്‍: ചേര്‍പ്പിലെ സദാചാര കൊലപാതകത്തില്‍ പ്രതികളായ നാല് പേര് ഉത്തരാഖണ്ഡില്‍ പിടിയില്‍. ചേര്‍പ്പ് സ്വദേശികളായ അരുണ്‍, അമീര്‍, നിരഞ്ജന്, സുഹൈല്‍ എന്നിവരാണ് പിടിയിലായത്. ഇവരെ നാളെ വൈകിട്ടോടെ തൃശൂരില്‍ എത്തിക്കും.
ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സഹറിനെ ആക്രമിച്ച പ്രതികളില്‍ ഒരാളായ ഗിഞ്ചുവിനെ നാട്ടില്‍ നിന്ന് വാഹനത്തില്‍ കൊച്ചിയില്‍ എത്തിച്ച നവീന്‍, പ്രതികള്‍ക്ക് ഒളിവില്‍ പോകാന്‍ സാമ്പത്തിക സഹായം നല്കിയ ചേര്‍പ്പ് സ്വദേശികളായ ഫൈസല്‍, സുഹൈല്‍ എന്നിവര്‍ നേരത്തെ പൊലീസിന്റെ പിടിയിലായിരുന്നു. സംഭവത്തില്‍ 10 പേര്‍ക്കെതിരെയാണ് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തത്.
ഫെബ്രുവരി പതിനെട്ടിന് രാത്രിയിലാണ് വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹറിനെ എട്ടംഗ സംഘം മര്‍ദ്ദിച്ചത്. ആന്തരിക അവയവങ്ങള്‍ക്ക് അടക്കം പരിക്കുപറ്റിയ സഹര്‍ ചികിത്സയിലിരിക്കെ മാര്‍ച്ച് ഏഴിന് മരിച്ചിരുന്നു.
തൃശൂര്‍-തൃപ്രയാര്‍ റൂട്ടിലോടുന്ന ബസിലെ ഡ്രൈവറായിരുന്നു സഹര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."