'മാര്‍ക്സിന്റെ പടം വെച്ചാലും അംഗീകരിക്കാനാവില്ല'; ക്ഷേത്രത്തില്‍ കലശം വരവില്‍ പി.ജയരാജന്റെ ചിത്രം വെച്ചതിനെ തള്ളി എം.വി ഗോവിന്ദന്
തിരുവനന്തപുരം: ക്ഷേത്രമഹോത്സവത്തിന്റെ ഭാഗമായുള്ള കലശം വരവില്‍ പി.ജയരാജന്റെ പടംവച്ചത് അംഗീകരിക്കാനാവില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. വിശ്വാസവുമായി ബന്ധപ്പെട്ട് മാര്‍ക്സിന്റെ പടംവെച്ചാലും അംഗീകരിക്കില്ലെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
കതിരൂര്‍ പുല്യോട് ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലശത്തിലാണ് പി ജയരാജന്റെ ചിത്രം ഉള്‍പ്പെടുത്തിയത്. തെയ്യത്തിന്റെയും പാര്‍ട്ടി ചിഹ്നത്തിന്റെയും ഒപ്പമായിരുന്നു ജയരാജന്റെ ചിത്രം ഉള്‍പ്പെടുത്തിയിരുന്നത്.
സംഭവം സിപിഐഎമ്മില്‍ തന്ന വിവാദമായിരുന്നു. പി ജയരാജന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന് രംഗത്തെത്തിയിരുന്നു.
കലശത്തില്‍ പാര്‍ട്ടി നേതാക്കളുടെ ചിത്രവും ചിഹ്നവും ഉള്‍പ്പെടുത്തിയത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന് എംവി ജയരാജന് പറഞ്ഞു. കലശങ്ങളും ഘോഷയാത്രകളുമൊക്കെ രാഷ്ട്രീയ ചിഹ്നങ്ങളോ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളോ ഇല്ലാതെയാണ് നടക്കേണ്ടത്. വിശ്വാസത്തെ രാഷ്ട്രീയവത്കരിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."