HOME
DETAILS

അറ്റകുറ്റപ്പണി: ദുബൈ വിമാനത്താവളം ഒരു റണ്‍വേ തിങ്കളാഴ്ച മുതല്‍ അടക്കും

  
backup
May 07 2022 | 08:05 AM

maintenance-a-runway-at-dubai-airport-will-be-closed-from-monday

ദുബൈ: അറ്റകുറ്റപ്പണികള്‍ക്കായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വെ അടച്ചിടുന്നു. ഇതിന്റെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. തിങ്കളാഴ്ച മുതലാണ് വടക്കു ഭാഗത്തെ റണ്‍വെ അടച്ചിടുക.ബദല്‍ സംവിധാനങ്ങള്‍ കുറ്റമറ്റ രീതിയില്‍ ഒരുക്കിയതായി എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. റണ്‍വേ നവീകരണത്തിന്റെ ഭാഗമായി ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളും വഴിതിരിച്ചു വിടും.

റണ്‍വേ അടക്കുന്ന പശ്ചാത്തലത്തില്‍ 1000 വിമാനങ്ങള്‍ ജബല്‍ അലിയിലെ മക്തും വിമാനത്താവളത്തിലേക്ക് തിരിച്ചുവിടാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. മെയ് ഒമ്പത് മുതല്‍ ജൂണ്‍ 22 വരെ 45 ദിവസത്തേക്കാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയുടെ ഒരുഭാഗം അടക്കുക. ലോകത്തിലെതന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ദുബൈ എയര്‍പോര്‍ട്ട്. സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിന് വേണ്ടിയാണ് റണ്‍വേയുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതെന്ന് ദുബൈ എയര്‍പോര്‍ട്ട്സ് സി.ഇ.ഒ പോള്‍ ഗ്രിഫിത്ത്സ് നേരത്തെ വ്യക്തമാക്കിയിരുന്നു.

യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനാണ് സര്‍വീസുകള്‍ ദുബൈ വേള്‍ഡ് സെന്‍ട്രലിലേക്ക് മാറ്റുന്നത്. യാത്രക്കാര്‍ തങ്ങള്‍ എത്തിച്ചേരുന്നത് ഏത് വിമാനത്താവളത്തിലേക്കാണെന്നും പുറപ്പെടുന്നത് എവിടെ നിന്നാണെന്നും വിമാനക്കമ്പനികളില്‍ നിന്ന് വ്യക്തമായി മനസിലാക്കണമെന്ന് നിര്‍ദേശമുണ്ട്.
പെരുന്നാള്‍ തിരക്കുകള്‍ അവസാനിച്ച ശേഷം അറ്റകുറ്റപ്പണികള്‍ തുടങ്ങി വേനലവധിക്ക് മുമ്പ് പൂര്‍ത്തിയാക്കാനാണ് ശ്രമം.ഇതിന് മുമ്പ് 2014ലാണ് ഇത്രയും ദൈര്‍ഘ്യമേറിയ അറ്റകുറ്റപ്പണികള്‍ നടന്നിട്ടുള്ളത്. തെക്ക് ഭാഗത്തെ റണ്‍വേ 2019ല്‍ സമാനമായ തരത്തില്‍ അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തിയിരുന്നു. വിവിധ എയര്‍ലൈന്‍ കമ്പനികള്‍ മാറ്റത്തെക്കുറിച്ച് വാര്‍ത്താകുറിപ്പുകള്‍ ഇറക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago