HOME
DETAILS
MAL
സേവാഭാരതിക്ക് ട്വിറ്ററിന്റെ 18 കോടി രൂപ സംഭാവന
backup
May 16 2021 | 21:05 PM
ന്യൂഡല്‍ഹി: സംഘ്പരിവാര സംഘടനയായ സേവാഭാരതിക്ക് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനെന്ന പേരില്‍ 18 കോടി രൂപ സംഭാവന നല്കി ട്വിറ്റര്‍. സേവാഭാരതിയുടെ കീഴിലുള്ള സേവാ ഇന്റര്‍നാഷനലിനാണ് ട്വിറ്റര്‍ രണ്ടര ദശലക്ഷം ഡോളര്‍ (ഏകദേശം 18,31,97,750 രൂപ) നല്‍കിയത്. കൊവിഡ് പ്രതിരോധത്തിനുള്ള സഹായമായാണ് തുക നല്‍കിയതെന്ന് ട്വിറ്റര്‍ മേധാവി ജാക്ക് ഡോര്‍സേ പ്രസ്താവനയില്‍ പറഞ്ഞു.
സേവാഭാരതിക്കുള്ള കൊവിഡ് ഫണ്ടിലേക്ക് 128 കോടി രൂപ ലഭിച്ചതായും സേവാ ഇന്റര്‍നാഷനല്‍ ഫണ്ട് ഡവലപ്മെന്റ് വൈസ് പ്രസിഡന്റ് സന്ദീപ് ഖാഡേക്കര്‍ അറിയിച്ചു.
സേവാഭാരതിയുടെ 'ഹെല്പ് ഇന്ത്യ, ഡിഫീറ്റ് കോവിഡ്' കാംപയിനുകളുടെ ഭാഗമായാണ് ട്വിറ്റര്‍ സംഭാവന നല്‍കിയത്. ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ഈ തുക വിനിയോഗിക്കുമെന്നാണ് സേവാഭാരതി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."