HOME
DETAILS
MAL
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു 19വരെ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യത
backup
May 16 2021 | 21:05 PM
ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: മധ്യ കിഴക്ക് അറബിക്കടലില്‍ നിലകൊള്ളുന്ന ടൗട്ടെ ചുഴലിക്കാറ്റ് മഹാരാഷ്ട്ര തീരം ലക്ഷ്യമാക്കി നീങ്ങുന്നതോടെ കേരളം ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ നിന്ന് ഒഴിവായിട്ടുണ്ടെങ്കിലും 19 വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്.
കനത്തമഴക്ക് സാധ്യതയുള്ള 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരത്തും പാലക്കാടും വയനാടും തെളിഞ്ഞ അന്തരീക്ഷമായിരിക്കും. അതേസമയം വടക്കന്‍ ജില്ലകളായ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്,വയനാട്, മലപ്പുറം ജില്ലകളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ നാളെ കഴിഞ്ഞാല്‍ മഴ കുറയാന്‍ സാധ്യതയുണ്ട്. അതേസമയം അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും വീണ്ടും ന്യൂനമര്‍ദ സാധ്യത നിലനില്‍ക്കുന്നതിനാല്‍ എത്രദിവസം ഇത് തുടരുമെന്ന് പറയാന്‍ സാധിക്കില്ല. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് വ്യക്തത വരുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കേരള തീരത്ത് കടലില്‍ പോകുന്നതിന് പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
അച്ചന്‍കോവില്‍ മണിമലയാറുകള്‍ക്ക് പുറമേ മീനച്ചിലാറ്റിലും ഇന്നലെ കേന്ദ്ര ജലകമ്മിഷന് പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നദീതീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."