HOME
DETAILS

അന്താരാഷ്ട്ര വിമാന യാത്ര; സഊദി സിവിൽ എവിയേഷൻ പരിഷ്കരിച്ച നടപടികൾ പ്രഖ്യാപിച്ചു

  
backup
May 17 2021 | 00:05 AM

civil-aviation-issues-an-updated-travel-guide

റിയാദ്: സഊദിയിൽ നിന്ന് അന്താരാഷ്ട്ര വിമാന യാത്ര പുനഃരാരംഭിച്ചതോടെ വിമാനത്താവളത്തിലും വിമാനത്തിലും മറ്റിടങ്ങളിലും യാത്രക്കാർ സ്വീകരിക്കേണ്ട പരിഷ്കരിച്ച നടപടികൾ സഊദി സിവിൽ എവിയേഷൻ അതോറിറ്റി പുറത്തിറക്കി. ഇവ പാലിക്കാത്തവരെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.

യാത്രക്കാർ വിമാനത്താവളത്തിലേക്കും വിമാനത്തിലേക്കും പോകുമ്പോൾ ആരോഗ്യ സ്ഥിതി ഉറപ്പു വരുത്തണമെന്നും മാസ്കുകൾ ധരിക്കുകയും ശരീര ഊഷ്മാവ് 38 ഡിഗ്രി സെൽഷ്യസിൽ കൂടുതലുള്ളവരെ വിമാനത്താവളത്തിൽ പ്രവേശിപ്പിക്കുകയുമില്ലെന്ന് അതോറിറ്റി അറിയിച്ചു. ബാങ്ക് നോട്ടുകളുടെ ഉപയോഗം അവസാനിപ്പിക്കുകയും ഇലക്ട്രോണിക്സ് പെയ്മെന്റ് സംവിധാനം ഉപയോഗിക്കുകയും വേണം.

എല്ലാ സ്ഥലങ്ങളിലും പരമാവധി അകലം പാലിക്കണം. വിമാനത്തിനുള്ളിലെ എല്ലാ ജോലിക്കാരും യാത്രക്കാരും യാത്രയിലുടനീളം മാസ്കുകളും കയ്യുറകളും ധരിക്കാനും, പരമാവധി സാമൂഹിക അകലം പാലിക്കാനും അഭ്യർത്ഥിച്ചു. കൂടാതെ വിമാനത്തിന്റെ പരിമിതിക്കനുസരിച്ച് യാത്രാ സമയത്ത് ഭക്ഷണ വിതരണവും എയർ പർച്ചേസിങ്ങും അനുവദിക്കും. എന്നാൽ, വിമാനത്തിലെ നിസ്കാര കേന്ദ്രങ്ങൾ അടച്ചിടാനും നിർദേശമുണ്ട്.

യാത്രയ്ക്കിടെ വൈറസ് ബാധ സംശയിക്കുന്നവരെ താത്കാലിക ക്വാറന്റൈൻ ചെയ്യാൻ പ്രത്യേക സീറ്റുകളും സഹായത്തിനായി എയർ ഹോസ്റ്റസുമാരും ഉണ്ടാകും. ഇവരുടെ തുടർന്നുള്ള നീകങ്ങൾ കൈകാര്യം ചെയ്യലാണ് എയർ ഹോസ്റ്റസുമാരുടെ കടമ. വിമാനം ഇറങ്ങിയാൽ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പ്രകാരം ഇവരുടെ ലാഗേജുകൾ പുറത്തിറക്കുകയും യാത്രികനെ നേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago