ഫലസ്തീന്‍ ജനതയെ കാക്കാന്‍ 'അന്താരാഷ്ട്ര സംരക്ഷണ സേന'; ഒ.ഐ.സി അടിയന്തര യോഗത്തില്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ച് തുര്‍ക്കി
അങ്കാറ: ഫലസ്തീന്‍ ജനതയുടെ സംരക്ഷണത്തിനായി അന്താരാഷ്ട്ര സേനയെന്ന ആശയം മുന്നോട്ട് വച്ച് തുര്‍ക്കി. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്റെ (ഒ.ഐ.സി) അടിയന്തര യോഗത്തിലാണ് തുര്‍ക്കി ഈ ആശയം മുന്നോട്ടു വെച്ചത്.
ഇതിനായി തയ്യാറുള്ള രാജ്യങ്ങളുടെ സൈനികവും സാമ്പത്തികവുമായ സഹായത്തോടെ ഒരു അന്താരാഷ്ട്ര സംരക്ഷണ സേന രൂപീകരിക്കുന്നതിലൂടെ ഫലസ്തീന്‍ ജനതയ്ക്ക് ഭൗതിക സംരക്ഷണം നല്‍കാനാവും. 2018 ലെ യുഎന്‍ പൊതു സഭയിലെ പ്രമേയത്തിന്റെ ചുവട് പിടിച്ച് ഇത് നടപ്പാക്കാമെന്നും 57 അംഗ ഇസ്‌ലാമിക് ബ്ലോക്കിന്റെ വെര്‍ച്വല്‍ യോഗത്തില്‍ തുര്‍ക്കി വിദേശകാര്യ മന്ത്രി മൗലീദ് കാവുസോഗ്ലു ആവശ്യപ്പെട്ടു.
ഫലസ്തീനുവേണ്ടി ഒത്തൊരുമയും ദൃഢനിശ്ചയവും കാണിക്കേണ്ട സമയമാണിത്. അതിനായി ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാന്‍ തുര്‍ക്കി ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇഇസ്‌റാഈലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ അതിനെ ബലപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
'ഞങ്ങള്‍ നീതിക്കും മാനവികതക്കും വേണ്ടി നിലകൊള്ളും. അവിടെ മറ്റ് പരിഗണനകള്‍ പാടില്ല. ഇത് തങ്ങളുടെ ഒത്തൊരുമയും ദൃഢനിശ്ചയവും കാണിക്കേണ്ട സമയമാണ്. മുസ്ലിം സമൂഹം തങ്ങളുടെ നേതൃത്വത്തില്‍ നിന്ന് ഈ ധൈര്യം പ്രതീക്ഷിക്കുന്നു. ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാന്‍ തുര്‍ക്കി ഒരുക്കമാണ്'-കാവുസോഗ്ലു പ്രസ്താവിച്ചു.
Speaking to #OIC nations, Turkey's Foreign Minister proposes an international protection force to prevent further civilian deaths in Palestine pic.twitter.com/rDyyPk7esh
— TRT World Now (@TRTWorldNow) May 16, 2021
യുദ്ധക്കുറ്റങ്ങള്‍ക്ക് ഇസ്‌റാഈലിന് ഉത്തരവാദിത്തമുണ്ടാകണമെന്നും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് ഇക്കാര്യത്തില്‍ നിര്‍ണായക പങ്കുവഹിക്കാനുണ്ടെന്നും കാവുസോഗ്ലു ഒഐസിയോട് ഉണര്‍ത്തി.
അതേസമയം, ഉപരോധത്തില്‍ കഴിയുന്ന ഗസയില്‍ തുടര്‍ച്ചയായ ഏഴാംദിനവും തുടര്‍ന്ന കനത്ത വ്യോമാക്രമണമാണ് ഇസ്‌റാഈല്‍ അഴിച്ചു വിട്ടത്. 200ലേറെ പേരാണ് തുടര്‍ച്ചയായ ഏഴു ദിവസമായി നടക്കു ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. 52 കുട്ടികളെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിരവധി കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ത്തു. അനവധി ആളുകള്‍ക്ക് പരുക്കേറ്റു. കെട്ടിടങ്ങള്‍ക്കിടയില്‍ ഇനിയും കണ്ടെത്താത്തവരുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."