നിയമസഭാ സംഘര്‍ഷത്തില്‍ അപവാദം പ്രചരിപ്പിക്കുന്നു, സച്ചിന് ദേവ് എം.എല്‍.എക്കെതിരെ കെ.കെ രമ, സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനും പരാതി നല്കി
തിരുവനന്തപുരം: നിയമസഭയിലണ്ടായ സംഘര്‍ഷത്തില്‍ സച്ചിന് ദേവ് എം.എല്‍.എക്കെതിരെ കെ.കെ രമ എം.എല്‍.എ. നിയമസഭാ സംഘര്‍ഷം തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുവാനാണ് സച്ചിദേവന് ശ്രമിക്കുന്നതെന്ന് സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനും നല്കിയ പരാതിയില്‍ കെ.കെ രമ ആരോപിക്കുന്നു. തന്റെ തൊട്ടടുത്ത മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായ സച്ചിന് ദേവ് തനിക്ക് എന്താണ് പറ്റിയത് എന്ന് നേരിട്ട് അന്വേഷിക്കാതെയാണ് അപവാദ പ്രചാരണം നടത്തുന്നത്.
കൈ പൊട്ടിയില്ല എന്ന പേരില്‍ വ്യാജ പ്രചാരണം നടത്തുകയാണ്. സമൂഹമാധ്യമങ്ങളില്‍ അപമാനിക്കുന്നു. ഇതിന്റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് സച്ചിന് ദേവിനെതിരെ വ്യാജ നിര്‍മിതി നടത്തിയെന്ന് അവര്‍ പരാതി നല്‍കിയിരിക്കുന്നത്.
താന്‍ ചികില്‍സ തേടിയത് ജനറല്‍ ആശുപത്രിയില്‍ ആണ്. ഡോക്ടറാണ് എന്താണ് പരുക്കെന്നും എങ്ങനെയാണ് ചികിത്സിക്കേണ്ടതെന്നും തീരുമാനിക്കുന്നത്. രോഗിയല്ല. വിവിധ സ്ഥലങ്ങളിലെ ഫോട്ടോകള്‍ ചേര്‍ത്ത് കള്ളം പ്രചരിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അതേ സമയം ആശുപത്രി രേഖ എന്ന പേരിലെ പ്രചാരണത്തിന് എതിരെ യു.ഡി.എഫും രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."