HOME
DETAILS

രാജ്യത്ത് ഊർജ്ജ അടിയന്തരാവസ്ഥയെന്ന് വൈദ്യുതി മന്ത്രി

  
backup
March 18 2023 | 05:03 AM

electricity-crisis-at-kerala-says-k-krishnan-kutty

തിരുവനന്തപുരം : രാജ്യത്ത് ഊർജ്ജ അടിയന്തരാവസ്ഥയെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. ചോദ്യോത്തരവേളയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. വൈദ്യുതിയുടെ വില നിർണയത്തിൽ ഉല്പാദന കമ്പനികൾക്ക് അനുകൂലമായ നയങ്ങളും ചട്ടങ്ങളുമാണ് കേന്ദ്രസർക്കാർ അടുത്തകാലത്ത് പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനുപുറമേ, വൈദ്യുതി വിതരണരംഗത്തും സ്വകാര്യവൽക്കരണം ലക്ഷ്യമിട്ടുകൊണ്ടുള്ള നിയമഭേദഗതിയ്ക്കും ചട്ട ഭേദഗതിയ്ക്കും കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നു. ഇത്തരം നിർദ്ദേശങ്ങൾ രാജ്യത്ത് വൈദ്യുതി വിലയിൽ വലിയ വർധനവിന് ഇടയാക്കിയിട്ടുണ്ട്.

അതിന്റെ പ്രതിഫലനം 70 ശതമാനം വൈദ്യുതിയും പുറത്ത് നിന്നും വാങ്ങുന്ന നമ്മുടെ സംസ്ഥാനത്തെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. വൈദ്യൂതി വിതരണത്തിൽ മുഖ്യമായ പണച്ചെലവുള്ളത് ശൃംഖലാ വികസനത്തിനും പരിപാലനത്തിനും ആണെന്നിരിക്കെ ഈ ഉത്തരവാദിത്തത്തിൽ നിന്നും വിതരണ കമ്പനികളെ ഒഴിവാക്കുന്നത്, മൂലധന നിക്ഷേപവും ഉത്തരവാദിത്തവും ഇല്ലാതെ ആർക്കും കടന്നു വരാവുന്ന ഒരു മേഖലയാക്കി വൈദ്യുതി വിതരണരംഗത്തെ മാറ്റുവാൻ സാധ്യതയുണ്ട്. വിതരണ രംഗം ലാഭകരമായ നഗരപ്രദേശങ്ങളിൽ മാത്രമായി പ്രവർത്തനം കേന്ദ്രീകരിക്കാനും അവിടെത്തന്നെ ഉയർന്ന വൈദ്യുതി നിരക്ക് നൽകുന്ന ലാഭകരമായ ഉപഭോക്താക്കളെ അടർത്തിയെടുക്കുന്നതിനും സ്വകാര്യകമ്പനികൾ ശ്രമിക്കാനിടയുണ്ട്. ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലെ ധനശേഷി കുറഞ്ഞ സാധാരണക്കാർക്കും വൈദ്യുതി നൽകുന്നത് പൊതുമേഖലയുടെ മാത്രം ബാധ്യത ആകും. ലാഭസാധ്യത സ്വകാര്യ സ്ഥാപനങ്ങൾക്കും നഷ്ടസാധ്യത പൊതുമേഖലയ്ക്കും എന്ന അവസ്ഥ പൊതുമേഖലയുടെ തകർച്ചയിലേക്കും ക്രമേണ സാധാരണക്കാരന് വൈദ്യുതി നിഷേധിക്കപ്പെടുന്നതിലേക്കും നയിക്കും. രാജ്യത്തെ ഊർജ്ജ മേഖലയിൽ കേന്ദ്രം നിഷ്‌കർഷിക്കുന്ന പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ സംസ്ഥാനത്തിന് 0.5% അധിക കടമെടുപ്പ് അനുവദിക്കില്ല എന്ന നിബന്ധന സംസ്ഥാനത്തിന്റെ താല്പര്യങ്ങൾക്ക് കടിഞ്ഞാൺ ഇടാനും, കേന്ദ്രത്തിന്റെ ഇംഗിതത്തിന് വഴങ്ങി ചൊൽപ്പടിയിൽ നിർത്താനുമുള്ള ഒരു ആയുധമായി ഉപയോഗിക്കുന്നു.

ഇത്തരത്തിൽ വൈദ്യുതി ഉൽപ്പാദന, വിതരണ മേഖലകളിൽ സ്വകാര്യകുത്തകകളെ സഹായിക്കാൻ നടത്തുന്ന കേന്ദ്ര ഇടപെടലുകൾ വൈദ്യുതി നിരക്കിൽ വൻ വർധന സമീപ ഭാവിയിൽ തന്നെ ഉണ്ടായേക്കാം. സ്വകാര്യവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങളുള്ള വൈദ്യുതി നിയമ ഭേദഗതിയ്ക്കുള്ള നീക്കം, മാസം തോറും വൈദ്യുതി ചാർജ് വർധിപ്പിക്കാൻ സഹായിക്കുന്ന വൈദ്യുതി ചട്ട ഭേദഗതി, യൂണിറ്റിന് പരമാവധി 50 രൂപവരെ വില ഈടാക്കാൻ കഴിയുന്ന പുതിയ വൈദ്യുതി വിപണി ഏർപ്പെടുത്താനുള്ള തീരുമാനം, ഇറക്കുമതി കൽക്കരി ഉപയോഗിച്ച് ഉൽപ്പാദനം നടത്തുന്ന മുഴുവൻ നിലയങ്ങളും പൂർണ്ണതോതിൽ പ്രവർത്തിക്കണമെന്ന നിർദ്ദേശം എന്നിവയിലൂടെ രാജ്യത്ത് ഊർജ്ജമേഖലയിലെ അടിയന്തരാവസ്ഥയ്ക്കാണ് കളമൊരുങ്ങിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ണാടകയില്‍ കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  6 days ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  6 days ago
No Image

സില്‍വര്‍ലൈനില്‍ വഴങ്ങാതെ റെയില്‍വേ; ബ്രോഡ് ഗേജില്‍ മാറ്റം വരുത്തില്ല

Kerala
  •  6 days ago
No Image

അധികബാധ്യത ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച് കെ.എസ്.ഇ.ബി

Kerala
  •  6 days ago
No Image

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

National
  •  6 days ago
No Image

വമ്പന്‍ പരിപാടികളുമായി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

uae
  •  6 days ago
No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  6 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  6 days ago