സഭയെ അവഹേളിക്കാൻ യു.ഡി.എഫ് ശ്രമം: മന്ത്രി രാജീവ്
കൊച്ചി
സ്ഥാനാർഥി നിർണയത്തിൽ സഭയെ വലിച്ചിഴച്ച് അപഹസിക്കാനാണ് യു.ഡി.എഫ് നേതൃത്വം ശ്രമിക്കുന്നതെന്ന് മന്ത്രി പി. രാജീവ്. നിക്ഷിപ്ത താൽപര്യക്കാരാണ് സഭാ നേതൃത്വത്തെ വലിച്ചിഴച്ചതെന്ന് രമേശ് ചെന്നിത്തലയും ഡൊമിനിക് പ്രസന്റേഷനും പറഞ്ഞത് യു.ഡി.എഫ് നേതൃത്വത്തിനുള്ള മറുപടിയാണെന്നും രാജീവ് പറഞ്ഞു.
സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് ലെനിൻ സെന്ററിലാണെന്ന് എല്ലാവരും കണ്ടതാണ്. തീരുമാനം പ്രഖ്യാപിച്ചശേഷം ലിസി ആശുപത്രിയിൽ ഡോക്ടറെ അറിയിക്കാൻ ചെന്നപ്പോൾ അവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടത്. സ്വന്തം സ്ഥാപനത്തിലെ ഡോക്ടർക്ക് ലഭിച്ച അംഗീകാരത്തിൽ സന്തോഷിച്ച് ആശുപത്രി ഡയറക്ടറായ ഫാദർ പോൾ കരേടൻ, ഡോക്ടർക്ക് ബൊക്കെ നൽകി സംസാരിച്ചതിൽ എന്താണ് തെറ്റ്? വൈദികൻ എന്ന നിലയിലല്ല; ആശുപത്രി ഡയറക്ടർ എന്ന നിലയിലാണ് അദ്ദേഹം ഡോക്ടറെക്കുറിച്ച് സംസാരിച്ചതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."