ഫലസ്തീന് ഖത്തര്‍ റെഡ്ക്രസന്റിന്റെ ഒരു മില്യന്‍ ഡോളര്‍ ധനസഹായം
ദോഹ: ഇസ്‌റാഈലിന്റെ ഭീകരാക്രമണങ്ങളില്‍ പ്രയാസപ്പെടുന്ന ഫലസ്തീന് നേരെ സഹായത്തിന്റെ കൈ നീട്ടി ഖത്തര്‍. അടിയന്തര സഹായമായി ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി ഒരു മില്യന്‍ ഡോളര്‍ നല്‍കും. അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
الهلال الأحمر القطري يعلن تخصيصه مبلغ 1,000,000 دولار امريكي للاستجابة العاجلة في #فلسطين، وفرقه الميدانية تقيم الاحتياجات الإنسانية في قطاع #غزة #قطر #Qatar pic.twitter.com/lxVG8qB79B
— قطر ?? (@qatar) May 16, 2021
ഫലസ്തീന്‍ നിവാസികള്‍ക്കാവശ്യമായ മരുന്നുകളും മെഡിക്കല്‍ ഉല്‍പന്നങ്ങളും എത്തിക്കുക, ആംബുലന്‍സുകള്‍, ആശുപത്രികളിലേക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍, കൊവിഡ്19 വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനുള്ള വസ്തുക്കള്‍, ഭക്ഷ്യ, ഭക്ഷ്യേതര വിഭവങ്ങള്‍, ആക്രമണത്തില്‍ നാശം സംഭവിച്ച വീടുകളുടെ അറ്റകുറ്റപണികള്‍ മാനുഷികമായ മറ്റ് അത്യാവശ്യങ്ങള്‍ തുടങ്ങിയ വക്കാണ് അടിയന്തര സഹായം അനുവദിച്ചിരിക്കുന്നത്.
സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റിയുടെ പ്രത്യേക സംഘം ആശുപത്രികള്‍ ഉള്‍പെടെ ഗസ്സയിലും പരിസര പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ശിഫ ആശുപത്രിയില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെയും അവശ്യ മരുന്നുകളുടെയും ലഭ്യതക്കുറവ് ഉണ്ട്.
കൊവിഡ്19 പശ്ചാത്തലത്തില്‍ ഫലസ്തീനിലെ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നതെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. അതോടൊപ്പം അധിനിവേശ സേനയുടെ ആക്രമണങ്ങളും സാഹചര്യങ്ങള്‍ മോശമാക്കിയിരിക്കുകയാണ്. ഫലസ്തീനിലെ ജനജീവിതം സാധാരണനിലയിലേക്ക് എത്തിക്കുന്നതിനായി അടിയന്തര റിലീഫ് കാമ്പയിന്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും ഖത്തര്‍ റെഡ്ക്രസന്റ് പ്രതിനിധികള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."