ട്വിറ്ററിലെ വിലക്ക്; ട്രംപിന്റെ ഹരജി കോടതി തള്ളി
സാൻഫ്രാൻസിസ്‌കോ
തന്റെ ട്വിറ്റർ അക്കൗണ്ടിനുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമർപ്പിച്ച ഹരജി കോടതി തള്ളി.
ട്രംപിന്റെ വാദങ്ങൾ ദുർബലമാണെന്നും ട്വിറ്ററിന്റെ സേവന നിബന്ധനകൾ പ്രകാരം സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ നിരോധിക്കാനുള്ള അനുമതിയുണ്ടെന്നും വ്യക്തമാക്കി കാലിഫോർണിയ ഫെഡറൽ ജഡ്ജി ജെയിംസ് ഡൊണാറ്റോയാണ് ഹരജി തള്ളിയത്.
2021 ജനുവരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണറാലിക്കിടെയുള്ള ട്രംപിന്റെ ട്വിറ്റർ ഇടപെടലുകളാണ് വിലക്കിൽ കലാശിച്ചത്. തീപ്പൊരി പ്രസംഗങ്ങളും പ്രകോപനപരമായ പരാമർശങ്ങളും അടങ്ങുന്ന ഒന്നിലധികം ട്വീറ്റുകളാണ് ട്രംപ് പങ്കുവച്ചത്.
ശതകോടീശ്വരൻ ഇലോൺ മസ്‌ക് ട്വിറ്റർ വാങ്ങുകയും പ്രവർത്തനത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ തയാറെടുക്കുകയും ചെയ്യുന്നതിനിടെയാണ് ട്രംപിനെതിരായ വിധി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."