പാല്‍ കയറ്റുമതിയില്‍ ഒന്നാമതാകാനാണ് ലക്ഷ്യമിടേണ്ടത്; അമിത് ഷാ
ഗാന്ധിനഗര്‍: പാല്‍ കയറ്റുമതിയില്‍ ഒന്നാമതാകാനാണ് ഇനി ലക്ഷ്യമിടേണ്ടതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യന്‍ ഡയറി അസോസിയേഷന്റെ 49ാമത് ക്ഷീര വ്യവസായ സമ്മേളനത്തിന്റെ ഭാഗമായി ഗാന്ധിനഗറില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ഡയറി ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ഡയറി മേഖല 6.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ലക്ഷത്തോളം ഡയറി കോഓപ്പറേറ്റീവുകള്‍ ഗ്രാമങ്ങളില്‍ സ്ഥാപിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഡയറി മേഖലയിലെ വളര്‍ച്ച 13.80 ശതമാനമായി ഉയര്‍ത്താന്‍ നമുക്ക് കഴിയുമെന്നും ഇതോടെ ആഗോള പാലുത്പാദനത്തില്‍ ഇന്ത്യയുടെ പങ്ക് 33 ശതമാനമായി ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിന്റെ ഫലമായി നിലവിലെ ഡയറി കയറ്റുമതിയില്‍ നിന്നും അഞ്ച് മടങ്ങെങ്കിലും വര്‍ദ്ധനവ് രേഖപ്പെടുത്താന്‍ കഴിയും. ലോകത്തില്‍ ഏറ്റവും അധികം പാല്‍ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറണം. ഇവിടെ രണ്ടാം ക്ഷീരവിപ്ലവമാണ് സാധ്യമാകേണ്ടത്. അത് യാഥാര്‍ത്ഥ്യമാകുന്നതിന് പരിശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."