HOME
DETAILS
MAL
എ.കെ.ജി സെന്ററിലെ മുഖ്യമന്ത്രിയുടെ കേക്ക് മുറി ആഘോഷത്തിനെതിരേ ഡി.ജി.പിക്ക് പരാതി
backup
May 17 2021 | 14:05 PM
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഘടകക്ഷി നേതാക്കള്‍ക്ക് കേക്ക് മുറിച്ച് നല്കി വിജയം ആഘോഷിച്ച ചിത്രത്തിനെതിരേ പരാതി. എ.കെ.ജി സെന്ററില്‍ ഇന്ന് നടന്ന ഇടതുമുന്നണി യോഗത്തിലാണ് ഘടകകക്ഷി നേതാക്കള്‍ക്ക് കേക്ക് മുറിച്ച് നല്കിയ ആഘോഷത്തിനെതിരെ പരാതി ഉയര്‍ന്നത്.
ഡി.ജി.പിക്കാണ് ഇതു സംബന്ധിച്ച് പരാതി ലഭിച്ചത്. തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡന്റ് എം. മുനീറാണ് പരാതിക്കാരന്. ജില്ലാ കലക്ടര്‍ പുറത്തിറക്കിയ ട്രിപ്പിള്‍ ലോക്ഡൗണ്‍ മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണ് നടന്നതെന്നാണ് ആക്ഷേപം.
നേതാക്കളുടെ കൂട്ടം കൂടല്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."