മാധ്യമപ്രവര്‍ത്തകര്‍ക്ക് ഐ.ഡി കാര്‍ഡ് കാണിച്ച് യാത്ര ചെയ്യാം; ഡി.ജി.പിയുടെ ഉത്തരവിറങ്ങി
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് ഐഡി കാര്‍ഡ് കാണിച്ച് യാത്ര ചെയ്യാമെന്ന് പൊലിസ് മേധാവിയുടെ ഉത്തരവിറങ്ങി. സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ അന്തര്‍ ജില്ല യാത്രകള്‍ നടത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ പൊലിസ് പാസെടുക്കണമെന്ന നിര്‍ദേശം ആശങ്കയുണ്ടാക്കിയിരുന്നു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്ഥാപനത്തിന്റെ ഐഡി കാര്‍ഡ്, പ്രസ് അക്രഡിറ്റേഷന്‍ കാര്‍ഡ്, പ്രസ്‌ക്ലബ് ഐഡികാര്‍ഡ് എന്നിവ ഉപയോഗിച്ച് സംസ്ഥാനത്ത് യാത്ര ചെയ്യാമെന്ന് സംസ്ഥാന പൊലിസ് മേധാവി ഉത്തരവിറക്കി.
മാധ്യമപ്രവര്‍ത്തകരുടെ യാത്രക്ക് പ്രത്യേക പാസ് ആവശ്യമില്ലെന്ന് ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണിലുള്ള ജില്ലകളിലൂടെ യാത്ര ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പൊലിസ് പാസ് എടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
നിരവധി മാധ്യമപ്രവര്‍ത്തകരാണ് ജില്ലകള്‍ കടന്ന് ദിവസവും ജോലിക്കെത്തുന്നത്.
അവശ്യസേവനവിഭാഗത്തില്‍ പെട്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാമെന്നിരിക്കേ മാധ്യമപ്രവര്‍ത്തകര്‍ക്ക് പൊലിസ് പാസ് നിഷ്‌കര്‍ഷിക്കുന്നത് ഖേദകരമാണെന്ന് ചൂണ്ടിക്കാട്ടി കേരള പത്രപ്രവര്‍ത്തക യൂനിയന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നതിന് പിന്നാലെയാണ് ഈ വിഷയത്തില്‍ വ്യക്തത വരുത്തി പൊലിസ് മേധാവിയുടെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."