കുട്ടികളുടെ ആത്മഹത്യയില്‍ കുതിച്ച് കേരളം; ഞെട്ടിക്കുന്നതെന്ന് ഡി.ജി.പി: ആത്മഹത്യ തടയാന്‍ ജില്ലാ പൊലിസ് സുപ്രണ്ടുമാര്‍ക്ക് 11 നിര്‍ദേശങ്ങള്‍
തിരുവനന്തപുരം: കുട്ടികളുടെ ആത്മഹത്യയില്‍ വീണ്ടും കേരളം കുതിക്കുന്നു. മൊബൈല്‍ ഫോണിന്റേയും ലഹരിമരുന്നുകളുടെയും ഉപയോഗവും ഇതിനു കാരണമാകുന്നു. കുട്ടികള്‍ക്കിടയിലെ ആത്മഹത്യ ഞെട്ടിക്കുന്നതാണെന്ന് ഡി.ജി.പി അനില്‍കാന്ത് അറിയിച്ചു. 345 കുട്ടികളാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. കുടുംബാഗങ്ങളുടെ നിയന്ത്രണം ഇഷ്ടപ്പെടാത്തതും, മാനസിക സംഘര്‍ഷവും, മയക്ക് മരുന്നിന്റെ ഉപയോഗവും കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നുവെന്നാണ് പൊലിസിന്റെ പഠന റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് വിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് ഡി.ജി.പി പറഞ്ഞു.
2019 ല്‍ സംസ്ഥാനത്ത് 230 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. 2021 ആയപ്പോള്‍ അത് 345 ആയി. കഴിഞ്ഞ വര്‍ഷം 27.8 ശതമാനം കുട്ടികളുടെയും ആത്മഹത്യക്ക് കാരണം മാനസിക സംഘര്‍ഷമാണ്.
2019 ല്‍ 230 കുട്ടികളാണ് ആത്മഹത്യ ചെയ്തത്.2020 ല്‍ ഇത് 311 ആയി.
2021 ആയപ്പോഴേക്കും 345 ആയി ഉയര്‍ന്നു. ഇതില്‍ മാനസിക സംഘര്‍ഷം കാരണം 2019ല്‍ 30.9 ശതമാനമാണ് ആത്മഹത്യ ചെയ്തത്. 2021 ല്‍ 27.8 ശതമാനമായി.
കുട്ടികളിലെ ആത്മഹത്യ തടയാന്‍ ജില്ലാ പൊലിസ് സുപ്രണ്ടുമാര്‍ക്ക് 11 നിര്‍ദേശങ്ങള്‍ നല്‍കിയതായും ഡി.ജി.പി അറിയിച്ചു. പഠനവകല്യവും പ്രണയനൈരാശ്യവും കാരണങ്ങളില്‍ ചിലതാണ്. കുടുംബബന്ധങ്ങളുടെ തകര്‍ച്ചയും കുട്ടികള്‍ ജീവിതത്തില്‍ നിന്നൊളിച്ചോടാന്‍ കാരണമാകുന്നു. അതേ സമയം സാമ്പത്തിക പ്രശ്‌നങ്ങള്‍ ആത്മഹത്യക്കു കാരണമാകുന്നില്ല.
അതേ സമയം പ്രശ്‌നത്തിനു പരിഹാരം തേടി വിദ്യാഭ്യാസ ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും ഡി.ജി.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."