കോണ്‍ഗ്രസില്‍ ആര്‍.എസ്.എസ് ഏജന്റുമാരുണ്ടോ എന്ന് പരിശോധിക്കണം: മന്ത്രി മുഹമ്മദ് റിയാസ്
പാലക്കാട്: നിയമസഭയെയും സര്‍ക്കാരിനെയും അസ്ഥിരപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാലക്കാട് വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി ജില്ലയിലെത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ആദ്യമായല്ല അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള അനുമതി സഭയില്‍ നിഷേധിക്കുന്നത്. എന്നാല്‍, ഇത് വലിയ എന്തോ ഒരു സംഭവമാണ് എന്ന രീതിയില്‍ ബോധപൂര്‍വം കുഴപ്പമാണ് ഉണ്ടാക്കാനുള്ള ശ്രമങ്ങളാണിവിടെ നടക്കുന്നത് എന്ന അദ്ദേഹം പറഞ്ഞു.
നിയമസഭ നല്ല രീതിയില്‍ പോകണം എന്നാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഒക്കെ ആഗ്രഹം എന്ന മന്ത്രി വ്യക്തമാക്കി. സ്പീക്കറും വളരെ നല്ല രീതിയിലാണ് സഭ മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാല്‍, പ്രതിപക്ഷം സഭ തടസപ്പെടുത്താന്‍ വേണ്ടി മനഃപൂര്‍വം ശ്രമിക്കുകയാണ്. സഭ നല്ല രീതിയില്‍ നടക്കണമെന്ന് പ്രതിപക്ഷത്തിന് ഒരു താല്‍പ്പര്യവുമില്ല. കേന്ദ്ര സര്‍ക്കാറിന് എതിരായ ഒന്നും പ്രതിപക്ഷ നേതാവ് പറയുന്നില്ല. ആര്‍എസ്എസ് ഏജന്റുമാരായി കേരളത്തിലെ ചില കോണ്‍ഗ്രസുകാര്‍ മാറുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
താന്‍ മുഖ്യമന്ത്രിയുടെ മരുമകന്‍ എന്നത് ഒരു യാഥാര്‍ഥ്യം അല്ലേയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മരുമകന്‍ എന്ന വിളിയില്‍ യാതൊരു പ്രശ്‌നവുമില്ല. 'ആരോപണങ്ങള്‍ ഉയരുമ്പോള്‍ പേടിച്ച് വീട്ടിലിരിക്കുന്നവര്‍ അല്ല ഞങ്ങള്‍'. അത്തരം വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ല. ഇങ്ങനെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് ചായയോ ബിരിയാണിയോ വാങ്ങി കൊടുക്കാനാണ് തോന്നാറെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."