നല്ല ഉറക്കം കിട്ടുന്നില്ലേ… ഒഴിവാക്കൂ ഈ അഞ്ച് ഭക്ഷണങ്ങള്‍
ആരോഗ്യകരമായ ജീവിതശൈലിയുടെ അടിത്തറയാണ് നല്ല ഉറക്കം. ഉറക്കം നമ്മുടെ തലച്ചോറിനെയും ശരീരത്തെയും റീച്ചാര്‍ജ് ചെയ്യുന്നു. ഉറക്കക്കുറവ് തലവേദന മുതല്‍ ഹൃദ്രോഗം വരെയുള്ള രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നല്ല ഉറക്കത്തിന് പല ഘടകങ്ങളും ആവശ്യമാണ്. താപനില, ചുറ്റുപാട്, വെളിച്ചം എന്നിവയെല്ലാം നല്ല ഉറക്കത്തെ ബാധിക്കുന്നവയാണ്. ഇതേ പോലെ നല്ല ഭക്ഷണവും ഉറക്കത്തെ നേരിട്ടല്ലെങ്കിലും ബാധിക്കുന്നുണ്ട്.
ചില ഭക്ഷണങ്ങള്‍ നമ്മുടെ ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അത് പക്ഷേ നമ്മള്‍ അറിയണമെന്നില്ല. ഉറക്കം കിട്ടാത്തതിന് നമ്മള്‍ മറ്റുപലതിനെയും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. ഉറങ്ങുന്നതിന് മുന്‍പ് നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ നമ്മുടെ നല്ല ഉറക്കത്തെ ബാധിക്കുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കേണ്ടത് തന്നെയല്ലേ..
അത്താഴത്തിന് നമ്മള്‍ ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം
- തക്കാളി
നമ്മുടെ നിത്യജീവിതത്തില്‍ തക്കാളി നമുക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഒരു പച്ചക്കറിയാണ് തക്കാളി. എന്നാല്‍ ഉറങ്ങുംമുന്‍പ് തക്കാളി കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. രണ്ട് കാരണങ്ങളാലാണ് തക്കാളി ഒഴിവാക്കേണ്ടതായുള്ളത്. ഒന്ന്, തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുകയും നിങ്ങളെ ഉണര്‍ത്തുമെന്നും പറയപ്പെടുന്ന അമിനോ ആസിഡായ ടൈറാമിന്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. രണ്ട്. തക്കാളി അസിഡിറ്റി ഉള്ളതാണ്. കിടക്കുന്നതിന് തൊട്ടുമുന്‍പ് ഇവ കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകുമെന്നതിനാല്‍ ഇവ കഴിക്കാതിരിക്കുന്നതാണ് ഉത്തമം. അതേപോലെ ഓറഞ്ച് പോലുള്ള സിട്രസ് ഭക്ഷണങ്ങളും ഉറക്കത്തിന് തൊട്ടുമുന്‍പ് ഒഴിവാക്കേണ്ടതാണ്.
- വൈറ്റ് ബ്രഡ്
വൈറ്റ് ബ്രഡില്‍ റിഫൈന്‍ഡ് കാര്‍ബോ ഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയും ഉണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ ഉറക്കമില്ലായ്മയിലേക്ക് നയിക്കുമെന്ന് പഠനങ്ങളുണ്ട്. മാത്രമല്ല, ഉയര്‍ന്ന ജിഐ ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ഇത് നിങ്ങളുടെ ശാന്തമായ ഉറക്കിനെ ബാധിച്ചേക്കാം.
- എരിവുള്ള ഭക്ഷണങ്ങള്‍
എരിവുള്ള ഭക്ഷണങ്ങള്‍ ശരീര താപനില വര്‍ധിക്കാന്‍ കാരണമാകും. മാത്രമല്ല പിഎച്ച് അളവില്‍ അസന്തുലിതാവസ്ഥ ഉണ്ടാക്കുകയും ചെയ്യും. ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ രാത്രിയെ മാത്രമല്ല പ്രഭാതത്തെയും ബാധിച്ചേക്കാം. നിങ്ങള്‍ക്ക് നെഞ്ചെരിച്ചില്‍ അനുഭവപ്പെടാനും ഇത് കാരണമാകും.
- ഐസ്‌ക്രീം
ഐസ്‌ക്രീമില്‍ കൊഴുപ്പും പഞ്ചസാരയും കൂടുതലാണ്. ഇത് രണ്ടും ദഹിപ്പിക്കാന്‍ നിങ്ങളുടെ ആമാശയത്തിന് കൂടുതല്‍ സമയം ആവശ്യമാണ്. മാത്രമല്ല, പഞ്ചസാര ഇന്‍സുലിന്‍ അളവിനെ ബാധിക്കുന്നതിനാല്‍ ഇത് ഉറക്കം അസ്വസ്ഥമാക്കും.
- ചോക്ലേറ്റ്
ഉറങ്ങുന്നതിന് നിര്‍ബന്ധമായും ഒഴിവാക്കേണ്ടുന്ന ഒരു ഭക്ഷണപദാര്‍ഥമാണ് ചോക്ലേറ്റ്. ചില ചോക്ലേറ്റുകളില്‍ ടൈറോസിന്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളെ ഉറക്കക്കുറവിലേക്ക് നയിക്കും. ഡാര്‍ക്ക് ചോക്ലേറ്റില്‍ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്ന തിയോബ്രോമിന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഉറങ്ങാനുള്ള കഴിവിനെയും ബാധിക്കും.
മാത്രമല്ല, കഫീനും ഉറക്കമില്ലാതാക്കുന്നവയാണ്. ചോക്ലേറ്റില്‍ പഞ്ചസാരയുടെ അളവും കൂടുതലായിരിക്കും. ഇതെല്ലാം ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്. അതിനാല്‍ ഉറക്കത്തിന് മുന്‍പ് ചോക്ലേറ്റ് നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്.
കടപ്പാട്: എന്‍.ഡി.ടി.വി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."