HOME
DETAILS
MAL
തര്‍ക്കങ്ങളില്ലാതെ വീതംവയ്പ്പ്; കേക്ക് മുറിച്ച് ആഘോഷം
backup
May 17 2021 | 17:05 PM
തിരുവനന്തപുരം: രണ്ടാം തവണയും തുടര്‍ച്ചയായി അധികാരത്തിലേക്കെത്തുന്ന ഇടതുമുന്നണി ഒരു തര്‍ക്കങ്ങളുമില്ലാതെയാണ് മന്ത്രിസഭാ വിഭജനം നടത്തിയത്. മുന്നണിയിലെ പ്രധാനികള്‍ എല്ലാം പങ്കിട്ടെടുക്കുന്ന പേരുദോഷമൊഴിവാക്കിയാണ് മന്ത്രിസഭ രൂപീകരിക്കുന്നത്. എ.കെ.ജി സെന്ററില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ ഘടകകക്ഷി നേതാക്കള്‍ക്ക് കേക്ക് മുറിച്ചു നല്‍കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിജയം ആഘോഷിച്ചത്.
ഏക എം.എല്‍.എമാരുള്ള പാര്‍ട്ടികള്‍ക്ക് മന്ത്രിപദവി വിഭജിച്ച് സി.പി.എം എല്ലാവരെയും തൃപ്തരാക്കിയപ്പോഴും എല്‍.ജെ.ഡിയെ പൂര്‍ണമായും തഴയുകയായിരുന്നു. യു.ഡി.എഫ് വിട്ടുവന്ന കക്ഷിയെന്ന പരിഗണന പോലും നല്‍കാതെയാണ് എല്‍.ജെ.ഡിക്ക് മന്ത്രിസ്ഥാനം നിഷേധിച്ചത്. നാലു കക്ഷികള്‍ക്ക് മന്ത്രിസ്ഥാനം ഊഴ വ്യവസ്ഥയില്‍ നല്‍കിയപ്പോള്‍ അതില്‍ പരിഗണിക്കപ്പെടുമെന്ന് അവസാന നിമിഷം വരെ എല്‍.ജെ.ഡി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ജനതാദളു(എസ്)മായി ലയിച്ചില്ലെന്ന കാരണം പറഞ്ഞ് സി.പി.എം തള്ളുകയായിരുന്നു.
എന്തുകൊണ്ട് എല്‍.ജെ.ഡി ഒഴിവാക്കപ്പെട്ടു എന്ന ചോദ്യത്തിന് ഇടതുമുന്നണി കണ്‍വീനര്‍ വിജയരാഘവന്റെ മറുപടി 21 മന്ത്രിമാരേ ഉള്ളൂ എന്നായിരുന്നു.
സീറ്റുവിഭജനത്തിലെന്നപോലെ മന്ത്രിസഭാ രൂപീകരണത്തിലും കേരള കോണ്‍ഗ്രസി(എം)ന് അര്‍ഹമായ പരിഗണന കിട്ടി. റോഷി അഗസ്റ്റിന്‍ മന്ത്രിയും എന്‍. ജയരാജ് ചീഫ് വിപ്പുമാകും.
ഫിഷറീസ് മന്ത്രിയാകാന്‍ സാധ്യതയുള്ള ആന്റണി രാജു രണ്ടാമൂഴത്തില്‍ മന്ത്രിയാകാനാണ് ആഗ്രഹിച്ചത്. ആദ്യ ഊഴത്തില്‍ മന്ത്രിസ്ഥാനം വേണമെന്ന് നിര്‍ബന്ധമില്ലെന്ന് അദ്ദേഹം എല്‍.ഡി.എഫ് യോഗത്തില്‍ അറിയിച്ചു. എന്നാല്‍ സാമുദായിക ഘടകം ആദ്യ ഊഴത്തില്‍ മന്ത്രിസഭയിലേക്ക് വരുന്നതിന് അദ്ദേഹത്തിന് അവസരമൊരുക്കുകയായിരുന്നു. ഏറെക്കാലമായി മുന്നണിയോട് സഹകരിക്കുന്ന ഐ.എന്‍.എല്ലിന് നല്‍കിയ മന്ത്രിപദവിയിലൂടെ അഹമ്മദ് ദേവര്‍കോവില്‍ മന്ത്രിയാകും.
മികച്ച മന്ത്രിയെന്ന് പേരെടുത്ത കെ.ബി ഗണേശ് കുമാറിനെ ആദ്യ ഊഴത്തില്‍ പരിഗണിക്കാതിരുന്നത് സഖ്യകക്ഷികള്‍ പോലും പ്രതീക്ഷിച്ചതല്ല. രണ്ടര വര്‍ഷത്തേക്കായി മന്ത്രിസ്ഥാനം സ്വീകരിക്കുന്ന കാര്യത്തില്‍ കടുത്ത അതൃപ്തിയിലാണ് ഗണേശും അദ്ദേഹത്തിന്റെ പാര്‍ട്ടിയും. ഇക്കാര്യം ഗണേശ് യോഗത്തില്‍ അറിയിച്ചു. മന്ത്രിയായ ശേഷം വകുപ്പിനെക്കുറിച്ച് പഠിച്ചുവരുമ്പോഴേക്കും സമയം തീരുമെന്ന നിലപാടാണ് ഗണേശിനുള്ളത്. ഇക്കാര്യം ഗണേശ് യോഗത്തില്‍ ശക്തമായി ഉന്നയിച്ചു. പാര്‍ട്ടിയുടെ അതൃപ്തി മുന്നണിയിലോ പുറത്തോ ഗണേശ് പ്രകടമാക്കിയില്ല.
രണ്ടാം മന്ത്രിസഭയില്‍ പൂര്‍ണമായും പുതുമുഖങ്ങളെ അണിനിരത്തുകയും അതുവഴി രണ്ടാംനിര നേതാക്കളെ നേതൃസ്ഥാനത്തേക്ക് എത്തിക്കുകുമെന്ന നിര്‍ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ആദ്യഘട്ടത്തില്‍ മുന്നോട്ടുവച്ചതെന്നാണ് വിവരം.
പിണറായിയൊഴികെ കെ.കെ ശൈലജ ഉള്‍പ്പെടെ എല്ലാവരും മാറി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുകയെന്നത് സി.പി.എം ആദ്യം ചര്‍ച്ച ചെയ്തിരുന്നെങ്കിലും കൊവിഡ് മഹാമാരിയുടെ തുടര്‍ച്ചയും ആരോഗ്യമന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ മന്ത്രിസഭയിലെ മികച്ച പ്രകടനവും ഏറ്റവും കൂടിയ ഭൂരിപക്ഷത്തിന് മട്ടന്നൂരില്‍നിന്ന് നേടിയ തെരഞ്ഞെടുപ്പ് വിജയവുമെല്ലാം കണക്കിലെടുത്ത് മാറ്റിനിര്‍ത്തിയാലുണ്ടാകുന്ന വിവാദങ്ങളെ കൂടി ഒഴിവാക്കാനാണ് നിലവിലെ ധാരണയെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."