'മുസ്‌ലിങ്ങളുടെ വോട്ടവകാശം എടുത്ത് കളയണം' വിദ്വേഷ പ്രസ്താവനയുമായി വീണ്ടും ബി.ജെ.പി എം.എല്‍.എ ഹരിഭൂഷണ്‍ താക്കൂര്‍
പട്‌ന: മുസ്‌ലിം വിദ്വേഷ പ്രസ്താവനകളും പ്രചാരണങ്ങളും രാജ്യത്ത് തുടര്‍ക്കഥയാണ്. ബിഹാര്‍ ബി.ജെ.പി എം.എല്‍.എ ഹരിഭൂഷണ്‍ താക്കൂര്‍ ആണ് ഇപ്പോള്‍ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. മുസ്‌ലിങ്ങളുടെ വോട്ടവകാശം എടുത്ത് കളയണമെന്നാണ് എം.എല്‍.എയുടെ ആവശ്യം. എ.ബി.പി ന്യൂസിന്റേതാണ് റിപ്പോര്‍ട്ട്.
'രാജ്യത്ത് ഉവൈസിയെ പോലുള്ള ആളുകളുണ്ടായാല്‍ അത് വലിയ ദുരിതമാവും. അതിനാല്‍ മുസ്‌ലിങ്ങളുടെ വോട്ടവകാശം എടുത്തു കളയണം' എം.എല്‍.എ പറയുന്നു. 'ഇത്തരം ആളുകള്‍ക്ക് ഇവിടെ ഒരു സ്ഥാനവുമില്ല. ഉവൈസി സീമാഞ്ചലില്‍ അലഞ്ഞു തിരിഞ്ഞ് മരിക്കും. എന്നാലും ഇവര്‍ക്ക് ഒന്നും നേടാനാവില്ല. 2047 ഓടെ ഇന്ത്യ ഇസ്‌ലാമിക രാജ്യമാകണമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ബി.ജെ.പി ഉണര്‍ന്നെണീക്കേണ്ടതുണ്ട്. വിവേചനം നിരോധിക്കും' ഹരിഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു. ബിഹാര്‍ ബജറ്റ് സെഷനിലാണ് എം.എല്‍.എയുടെ പരാമര്‍ശം.
നേരത്തെയും ഇത്തരം വിദ്വേഷ പരാമര്‍ശങ്ങളുമായി ഹരിഭൂഷണ്‍ രംഗത്തെത്തിയിട്ടുണ്ട്. മുസ്‌ലിങ്ങളുടെ പ്രത്യുല്‍പാദന നിരക്ക് വളരെ കൂടുതലാണെന്നും ഇന്ത്യയെ ഇസ്‌ലാമിക രാഷ്ട്രമാക്കാനാണ് ഇവര്‍ ആഗ്രഹിക്കുന്നതെന്നുമായിരുന്നു അന്ന് എം.എല്‍എയുടെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."