HOME
DETAILS
MAL
വെന്റിലേറ്ററില്ല; മലപ്പുറത്ത് കൊവിഡ് ബാധിതരുമായി ബന്ധുക്കളുടെ നെട്ടോട്ടം
backup
May 17 2021 | 17:05 PM
മലപ്പുറം: കൊവിഡ് ബാധിതര്‍ക്ക് വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാതെ മലപ്പുറം ജില്ലയില്‍ ബന്ധുക്കള്‍ രോഗികളുമായി നെട്ടോട്ടത്തില്‍.
സമീപജില്ലകളിലും വെന്റിലേറ്റര്‍ ലഭിക്കാതെ രണ്ടുപേരാണ് കഴിഞ്ഞ രണ്ടുദിവസത്തിനിടെ മരിച്ചത്. പുറത്തൂര്‍ ഇണ്ടിവീട്ടില്‍ ഹസ്സയിനാരിന്റെ ഭാര്യ ഫാത്തിമ (80) തിങ്കളാഴ്ചയും, ചേലേമ്പ്ര നീറ്റിങ്ങല്‍ ഹസ്സന്‍ (56) ഞായറാഴ്ചയുമാണ് മരിച്ചത്.ജില്ലയിലെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ 45 വെന്റിലേറ്ററുകളും ഉപയോഗത്തിലാണ്. മൂന്ന് വെന്റിലേറ്റര്‍ തകരാറിലുമാണ്. മറ്റുള്ള താലൂക്ക് ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും വെന്റിലേറ്ററുകള്‍ ഒഴിവില്ല. സമീപത്തെ കോഴിക്കോട് ജില്ലയിലും തൃശൂരും ഇതേ അവസ്ഥയായതിനാല്‍ കൊവിഡ് ബാധിതരുമായി നെട്ടോട്ടമോടുകയാണ് ബന്ധുക്കള്‍.
ഞായറാഴ്ച മരിച്ച ഹസ്സന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്റര്‍ അന്വേഷണത്തിനിടെയാണ് മരണപ്പെട്ടത്. ഇന്നലെ മരിച്ച പുറത്തൂര്‍ ഫാത്തിമക്കുവേണ്ടി വെന്റിലേറ്റര്‍ സൗകര്യത്തിനായി ബന്ധുക്കള്‍ പൊലിസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ച് ശ്രമിച്ചെങ്കിലും കോഴിക്കോടും, തൃശൂരിലും സൗകര്യം ലഭിച്ചില്ല. ഇന്നലെ ഫാത്തിമ മരിക്കുകയും ചെയ്തു. ആശുപത്രികളിലും കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ഓക്‌സിജന്‍ സിലിണ്ടര്‍ സൗകര്യമടക്കമുണ്ടെങ്കിലും വെന്റിലേറ്റര്‍ അപര്യാപ്തതയാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."