HOME
DETAILS

കങ്കാരുപ്പട കളം നിറഞ്ഞു; ദയനീയ പരാജയവുമായി ഇന്ത്യ

  
backup
March 19 2023 | 12:03 PM

sports-india-australia-cricket-f

വിശാഖപട്ടണം: വിശാഖപട്ടണത്ത് ഇന്ത്യയ്ക്കുമേല്‍ ഓസ്‌ട്രേലിയന്‍ സംഹാരതാണ്ഡവം. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ നേതൃത്വത്തില്‍ 117 റണ്‍സിന് ഇന്ത്യയെ എറിഞ്ഞിട്ട ആസ്‌ട്രേലിയ വെറും 11 ഓവറിലാണ് വിജയം അടിച്ചെടുത്തത്. അതും പത്തു വിക്കറ്റിന്. സ്റ്റാര്‍ക്ക് അഞ്ചുവിക്കറ്റ് കൊയ്തപ്പോള്‍ അര്‍ധസെഞ്ച്വറികളുമായാണ് ട്രാവിസ് ഹെഡും മിച്ചല്‍ മാര്‍ഷും നിറഞ്ഞാടിയത്.

വെറും 5.2 ഓവറില്‍ ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 50 കടത്തി. മുഹമ്മദ് ഷമിയെയും മുഹമ്മദ് സിറാജിനെയും ഓസീസ് ഓപ്പണര്‍മാര്‍ കടന്നാക്രമിച്ചു. എട്ടാം ഓവറെറിഞ്ഞ ഹാര്‍ദിക് പാണ്ഡ്യയെയും വെറുതെ വിട്ടില്ല. മൂന്ന് തവണ സിക്‌സടിച്ച് മിച്ചല്‍ മാര്‍ഷ് അര്‍ധസെഞ്ചുറി നേടി. വെറും 28 പന്തിലാണ് മാര്‍ഷ് അര്‍ധശതകം പൂര്‍ത്തിയാക്കിയത്. വെറും 8.5 ഓവറില്‍ മാര്‍ഷും ഹെഡും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

ആദ്യ പത്തോവറില്‍ ഓസീസ് 112 റണ്‍സാണ് അടിച്ചെടുത്തത്. മാര്‍ഷിന് പിന്നാലെ ട്രാവിസ് ഹെഡും അര്‍ധശതകം നേടി. 29 പന്തിലാണ് താരം അര്‍ധശതകം. പിന്നാലെ 11 ഓവറില്‍ ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കി. മാര്‍ഷ് 36 പന്തുകളില്‍ നിന്ന് ആറുവീതം സിക്‌സിന്റെയും ഫോറിന്റെയും സഹായത്തോടെ 66 റണ്‍സെടുത്തും ഹെഡ് 30 പന്തില്‍ 10 ഫോറിന്റെ അകമ്പടിയോടെ 51 റണ്‍സ് നേടിയും പുറത്താവാതെ നിന്നു.

ആദ്യ ഓവറില്‍ തന്നെ യുവതാരം ഗില്ലിനെ(0) മടക്കിയാണ് സ്റ്റാര്‍ക്ക് വെടിക്കെട്ടിന് തീകൊളുത്തിയത്. പിന്നീട് ഇന്ത്യക്ക് വേണ്ടി രോഹിത്- കോഹ്ലി സഖ്യമാണ് ക്രീസില്‍. നായകന്‍ നേടിയത് 13 റണ്‍സ് മാത്രമാണ്. കഴിഞ്ഞ മത്സരത്തിത്തേതിന് സമാനമായി ആദ്യ പന്തില്‍ തന്നെ സൂര്യകുമാര്‍ സ്റ്റാര്‍ക്കിന് മുന്നില്‍ വീണു. കഴിഞ്ഞ മത്സരത്തിലെ ഹീറോ കെ.എല്‍ രാഹുലിനും അധികം ആയുസ് ഉണ്ടായിരുന്നില്ല, സ്റ്റാര്‍ക്കിന് മുന്നില്‍ കുടുങ്ങി രാഹുല്‍ (9) പുറത്തായി. ശേഷം ക്രീസില്‍ എത്തിയ ഹാര്ദിക്ക്(1) സ്മിത്തിന്റെ തകര്‍പ്പന്‍ ക്യാച്ചിലൊടുങ്ങി. കോഹ്ലി നാഥന്‍ എലീസിന് മുന്നില്‍ കുടുങ്ങി പുറത്തായതോടെ ഇന്ത്യയുടെ കഥ തീര്‍ന്നു. ജഡേജ- അക്‌സര്‍ സഖ്യത്തെ രക്ഷയുടെ അവസാന മാര്‍ഗമായി നോക്കിയ ഇന്ത്യന്‍ ആരാധകര്‍ ജഡേജ (16) നാഥാന്‍ ഏലിയാസിന് ഇരയായി വീണതോടെ ഈ കളിയിലെ എല്ലാ പ്രതീക്ഷയും അസ്തമിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  25 days ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  25 days ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  25 days ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  25 days ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  25 days ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  25 days ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  25 days ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  25 days ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  25 days ago