HOME
DETAILS
MAL
180 കിലോ പഴകിയ മാംസം പിടിച്ചെടുത്തു, 152 കടകള്‍ അടച്ചു പൂട്ടി, സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന തുടരും; മന്ത്രി
backup
May 08 2022 | 16:05 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ പരിശോധന തുടരുന്നു. 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 572 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 10 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 65 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്കി. 18 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 4 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചുവെന്നും മന്ത്രി വ്യക്തമാക്കി. .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."