പ്രഭാത സവാരിക്കിടെ കാറിടിച്ച് ടെക് കമ്പനി സി.ഇ.ഒക്ക് ദാരുണാന്ത്യം
മുംബൈ: രാവിലെ ജോഗിങ്ങിന് ഇറങ്ങിയ യുവതി അമിത വേഗതയിലെത്തിയ കാറടിച്ച് മരിച്ചു. മുംബൈയിലാണ് സംഭവം. ടെക് കമ്പനിയുടെ സിഇഒ കൂടിയായ രാജലക്ഷ്മി വിജയ് എന്ന നാല്‍പ്പത്തിരണ്ടുകാരിയാണ് മരിച്ചത്. കാറിടിച്ചതിനു പിന്നാലെ വളരെ ഉയരത്തില്‍ തെറിച്ചുവീണ രാജലക്ഷ്മി, തലയ്‌ക്കേറ്റ ഗുരുതരമായ മുറിവുകളെ തുടര്‍ന്നാണ് മരിച്ചത്. സംഭവത്തില്‍ കാര്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നു രാവിലെ 6.30ന് വര്‍ളി മില്‍ക് ഡയറിക്കു സമീപമാണ് ദാരുണമായ അപകടം. രാജലക്ഷ്മിക്കൊപ്പം ഭര്‍ത്താവും പ്രഭാത സവാരി നടത്തുന്നുണ്ടായിരുന്നു. അദ്ദേഹം വേഗത്തില്‍ നടന്ന് ശിവാജി പാര്‍ക്കിലെത്തിയിരുന്നു. അപ്പോഴാണ് അപകട വിവരം പൊലീസ് വിളിച്ചറിയിച്ചത്. ഉടന്‍ അദ്ദേഹം സ്ഥലത്തെത്തി. ദാദര്‍ മാടുംഗ പ്രദേശത്താണ് ഇരുവരും താമസിച്ചിരുന്നത്. കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് പറയുന്നു.
അശ്രദ്ധമായി വാഹനമോടിക്കല്‍, അശ്രദ്ധ മൂലമുള്ള മരണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് 23കാരനായ ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. അപകടത്തില്‍ ഇയാള്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."